നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ് 

DECEMBER 7, 2022, 7:24 PM

കൊല്ലം: എസ് എൻ കോളേജിൽ എസ്എഫ്ഐ എഐഎസ്എഫ് സംഘർഷം. സംഘർഷത്തിൽ 14 എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റു.

സാരമായി പരിക്കേറ്റ മൂന്നു പേരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമണത്തിൽ പ്രതിഷേധിച്ച് എഐഎസ് എഫ് നാളെ കൊല്ലം ജില്ലയിൽ പഠിപ്പ് മുടക്കും.

രാവിലെ പതിനൊന്നരയോടെയായിരുന്നു സംഘർഷം. 30ലധികം വരുന്ന എസ്എഫ്ഐ പ്രവർത്തകർ എഐഎസ്എഫ് പ്രവർത്തകരെ അക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ മൂന്ന് പേരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും മറ്റുള്ളവരെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 15 ക്ലാസ് റെപ് സീറ്റുകളിൽ എഐഎസ്എഫ് വിജയിച്ചിരുന്നു. ഇതിൽ പ്രകോപിതരായി എസ്എഫ്ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു എന്നാണ് എഐഎസ്എഫിന്റെ ആരോപണം.

അതേസമയം ആരോപണം അടിസ്ഥാനരഹിതമെന്നാണ് എസ്എഫ്ഐയുടെ വാദം. കോളേജിലെ ലഹരിമരുന്ന് സംഘവുമായി ഉണ്ടായ പ്രശ്നങ്ങളാണ് സംഘട്ടനത്തിൽ കലാശിച്ചതെന്നുമാണ് എസ്.എഫ്.ഐയുടെ വിശദീകരണം. എഐഎസ്എഫ് പ്രവർത്തകരുടെ പരാതിയിൽ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam