എസ്‌എഫ്‌ഐ കിണറ്റിലകപ്പെട്ട തവളയുടെ അവസ്ഥയിലേക്ക് മാറരുത്: വിമർശിച്ച് എഐഎസ്‌എഫ്

OCTOBER 23, 2021, 4:39 PM

തിരുവനന്തപുരം: എംജി സർവകലാശാല സംഘർഷത്തിൽ എസ്‌എഫ്‌ഐയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി എഐഎസ്‌എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു. എബിവിപിയും എസ്‌എഫ്‌ഐയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് അരുൺബാബു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

'എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം അരുൺ കെഎമ്മിന്റെ നേതൃത്വത്തിലാണ് എംജി സർവകലാശാലയിൽ എഐഎസ്‌എഫ് നേതാക്കളെ ആക്രമിച്ചത്. പുരോഗമനം പറയുമ്പോൾ അത് ക്യാമ്പസുകളിൽ നടപ്പിലാക്കാൻ കൂടി എസ്‌എഫ്‌ഐ ശ്രമിക്കണം. 

എസ്‌എഫ്‌ഐ കിണറ്റിലകപ്പെട്ട തവളയുടെ അവസ്ഥയിലേക്ക് മാറരുത്. അവിടെ നിന്ന് മറുകരയിലേക്ക് ചാടി ഞങ്ങളാണ് വലുതെന്ന് കേരളത്തിൽ അവർക്ക് പറയാൻ കഴിയും. 

vachakam
vachakam
vachakam

കേരളം വിട്ടാൽ അവരുടെ അവസ്ഥ എന്താണെന്ന് ദേശീയ നേതൃത്വത്തോട് കേരളത്തിലെ നേതാക്കൾ ചോദിച്ച്‌ മനസ്സിലാക്കുന്നത് നല്ലതാണ്.ജാതിയമായ ആക്രമണവും സ്വകാര്യ ഭാഗങ്ങളിൽ കയറിപ്പിടിക്കുന്നതും കേട്ടാൽ അറക്കുന്ന തെറികൾ വിളിക്കുന്നതുമാണോ എസ്‌എഫ്‌ഐയുടെ സംസ്‌കാരം.'എഐഎസ്‌എഫ് സംസ്ഥാന സെക്രട്ടറി പറഞ്ഞു.

'സ്വാതന്ത്യം, ജനാധിപത്യം സോഷ്യലിസം എന്ന് കൊടിയിൽ രേഖപ്പെടുത്തുമ്ബോൾ അതിന്റെ അർത്ഥമെന്താണെന്ന് താഴേത്തട്ടിലുള്ള പ്രവർത്തകരെ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണം. എംജി സർവകലാശാലയിൽ മാത്രമുള്ള പ്രശ്നമല്ല ഇത്. തിരുവനന്തപുരത്തുമുണ്ടായി അക്രമം. അവിടെ നിന്ന് പാഠം പഠിച്ചിട്ടില്ല.'

'എസ്‌എഫ്‌ഐക്ക് മാത്രം വിജയിക്കുവാൻ കഴിയുന്ന തരത്തിലേക്ക് കേരളത്തിലെ കോളജുകളിലെ തെരഞ്ഞെടുപ്പ് പരിഷ്‌കരിക്കുകയാണ്. ജനാധിപത്യമില്ല. ഇടതുമുന്നണി സർക്കാർ ഇതിൽ അടിയന്തരമായി ഇടപെടാൻ തയ്യാറാകണം. കേരളത്തിലെ കലാലയങ്ങളിൽ ഫാസിസ്റ്റ് പ്രവണത ഉണ്ടായികൊണ്ടിരിക്കുകയാണ്. എബിവിപിയും ആർഎസ്‌എസും എസ്‌എഫ്‌ഐയും തമ്മിൽ എന്താണ് വ്യത്യാസം. രാജ്യത്തെ മറ്റു കലാലയങ്ങളിൽ ആർഎസ്‌എസും എബിവിപിയും ചെയ്യുന്ന അതേകാര്യങ്ങൾ തന്നെയാണ് കേരളത്തിൽ എസ്‌എഫ്‌ഐ ചെയ്തുകൊണ്ടിരിക്കുന്നത്.'

vachakam
vachakam
vachakam

ഒരു പെൺകുട്ടിക്കുനേരെ രാജ്യത്ത് മറ്റെവിടെയെങ്കിലുമായിരുന്നു ഇത്തരം ആക്രമണം നടന്നിരുന്നതെങ്കിൽ കൊടിയും പിടിച്ച്‌ കേരളത്തിലെ സർവകലാശാലകൾ മുഴുവൻ ഇവർ ജാഥ നടത്തുമായിരുന്നു. എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ തെറ്റ് പറ്റിയെന്ന് പോലും പറയാൻ തയ്യാറാകാതിരിക്കുന്നതെന്നും അരുൺബാബു ചോദിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam