പെരുമ്പാവൂരില്‍ വാഹനാപകടം: ഒരാള്‍ക്ക് പരുക്ക്

APRIL 17, 2021, 1:24 PM

കൊച്ചി: പെരുമ്പാവൂര്‍ വല്ലത്ത് എം.സി.റോഡില്‍ നിയന്ത്രണം വിട്ട ടോറസ് രണ്ട് വാഹനങ്ങളില്‍ ഇടിച്ച് അപകടം. കാലിന് പരുക്കേറ്റ ടോറസ് ഡ്രൈവര്‍ അരുണ്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെരുമ്പാവൂര്‍ ഭാഗത്ത് നിന്നുവന്ന ടോറസ് എതിര്‍ ദിശയില്‍ എത്തിയ ലോറികളില്‍ ഇടിക്കുകയായിരുന്നു. ടോറസിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് സമീപത്തെ വ്യാപാരികള്‍ പറയുന്നു. കിടക്ക കയറ്റിവന്ന ലോറിയില്‍ ഇടിച്ച ടോറസ്, നിയന്ത്രണം വിട്ട് അരികയറ്റിയ മറ്റൊരു ലോറിയിലും ഇടിച്ചു. ഇതിനിടയില്‍ ഒരു ഇരുചക്രവാഹന യാത്രികന്‍ അകപ്പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ നാട്ടുകാരും ചേര്‍ന്നാണ് ടോറസില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തിയത്. 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam