ഏകീകൃത കുർബ്ബാനയിൽ സമവായം; ജൂലൈ മൂന്ന് മുതല്‍ നടപ്പാക്കും

JUNE 22, 2024, 8:42 AM

കൊച്ചി: ഏകീകൃത കുർബാനയില്‍ അയവുവരുത്തി സിറോ മലബാർ സഭ സിനഡ്. ജൂലൈ 3 മുതല്‍ പള്ളികളിലും സ്ഥാപനങ്ങളിലും ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും സിനഡ് നിർദേശിച്ച ഏകീകൃത രൂപത്തില്‍ അർപ്പിക്കണമെന്നാണ് പുതിയ നിർദേശം.

ഇത് അനുസരിച്ചാല്‍ നേരത്തെ പ്രഖ്യാപിച്ച കാനോനിക ശിക്ഷ നടപടികളില്‍ ഇളവ് നല്‍കുമെന്നും സിനഡ് സർക്കുലറില്‍ വ്യക്തമാക്കുന്നു.

നിലവില്‍ ഏകീകൃത കുർബാനയർപ്പിക്കുന്നവർക്കും ജൂലൈ 3ന് ശേഷം അത് തുടങ്ങാൻ ആരംഭിക്കുന്നവർക്കും തടസങ്ങളുണ്ടാക്കരുത്.

vachakam
vachakam
vachakam

സന്യാസ ഭവനങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും ജൂലൈ 3 മുതല്‍ ഏകീകൃത കുർബാനയർപ്പിക്കണം. എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും കുർബാനയ്ക്ക് വചന വേദി നിർബന്ധമാണ്.

സഭയുടെ കൂട്ടായ്മ തകർക്കുന്ന പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും ഇതില്‍ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സർക്കുലറില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam