സംസ്ഥാനത്ത് 828 പോലിസ് ഉദ്യോഗസ്ഥര്‍ (Police officers) ക്രിമിനല്‍ കേസിലെ പ്രതികള്‍ (criminal cases). നിയമസഭയില്‍ രേഖാമൂലം നല്കിയ മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇതുസംബന്ധിച്ച പട്ടിക നല്‍കിയത്.
ക്രിമിനല്‍ കേസില്‍ ഉള്‍പെട്ട പോലിസ് ഉദ്യോഗസ്ഥര്‍ ഏറ്റവും കൂടുതലുളളത് ആലപ്പുഴ ജില്ലയിലാണ്. 99 പേരാണ് ആലപ്പുഴ ജില്ലയില്‍ ഉള്ളത്. തൊട്ടുപിന്നാലെ എറണാകുളവുമുണ്ട് ഇവിടെ 97 പേരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുളളത്. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ്. 20 പേരാണ് ഇവിടെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുളളത്.
ക്രിമിനല്‍ കേസില്‍ പ്രതികളായ പോലിസ് ഉദ്യോഗസ്ഥരും ജില്ല തിരിച്ചുള്ള എണ്ണവും
തിരുവനന്തപുരം - 90
കൊല്ലം - 31
പത്തനംതിട്ട - 23
ആലപ്പുഴ - 99
കോട്ടയം - 60
ഇടുക്കി - 33
എറണാകുളം - 97
തൃശൂര്‍ - 64
പാലക്കാട് - 56
മലപ്പുറം - 38
കോഴിക്കോട് - 57
വയനാട് - 24
കണ്ണൂര്‍ - 48
കാസര്‍ഗോഡ് - 20
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്