കോവളത്ത് ലൈറ്റ് ഹൗസ് കൈവരി തകര്‍ന്നുവീണു; സ്ത്രീകള്‍ക്ക് ഗുരുതര പരിക്ക്

OCTOBER 4, 2022, 4:53 AM

തിരുവനന്തപുരം: കോവളത്ത് ലൈറ്റ് ഹൗസിന്റെ കൈവരി തകര്‍ന്ന് അപകടം. സംഭവത്തില്‍ നാല് വിനോദ സഞ്ചാരികള്‍ക്ക് പരിക്കേറ്റു.

നാല് പേരും സ്ത്രീകളാണ്. ഇവര്‍ വയനാട് സ്വദേശികളാണെന്നാണ് വിവരം. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ഹസീന, ഐഷ, ആസിയ എന്നിവര്‍ക്ക് തലയ്‌ക്ക് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. ഇവര്‍ നിലവില്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നാലാമത്തെ സ്ത്രീയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

vachakam
vachakam
vachakam

അപകട സമയത്ത് ഇവര്‍ ലൈറ്റ് ഹൗസിന്റെ കൈവരിയില്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് കൈവരി ഒടിഞ്ഞുവീണു. താഴെയുള്ള കരിങ്കല്‍ പാകിയ സ്ഥലത്തേക്കാണ് ഇവര്‍ വീണത്. ഇന്ന് രാവിലെയായിരുന്നു ലൈറ്റ് ഹൗസ് ബീച്ചില്‍ അപകടം സംഭവിച്ചത്. ഉടന്‍ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam