കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 21 ട്രെയിനുകള്‍ ഡിസംബര്‍ 11 വരെ റദ്ദാക്കി

DECEMBER 6, 2022, 2:31 PM

തിരുവനന്തപുരം: ഡിസംബര്‍ ഒന്നു മുതല്‍ 12 വരെ റെയില്‍വേ ഗതാഗത നിയന്ത്രണം. കൊച്ചുവേളി റെയില്‍വേ യാര്‍ഡില്‍ പ്ലാറ്റ്ഫോം നിര്‍മാണവും ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ 21 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.34 എണ്ണം ഭാഗികമായും റദ്ദാക്കി. നാല് ട്രെയിനുകള്‍ വഴി തിരിച്ചു വിടും.

പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍

06772 കൊല്ലം-കന്യാകുമാരി മെമു എക്സ്പ്രസ് (ഡിസംബര്‍ ഒന്നു മുതല്‍ 11 വരെ )

vachakam
vachakam
vachakam

06773 കന്യാകുമാരി-കൊല്ലം മെമു എക്സ്പ്രസ് (ഡിസംബര്‍ ഒന്നു മുതല്‍ 11 വരെ

06429 കൊച്ചുവേളി-നാഗര്‍കോവില്‍ എക്സ്പ്രസ് (ഡിസംബര്‍ ഒന്നുമുതല്‍ 11 വരെ )

06430 നാഗര്‍കോവില്‍-കൊച്ചുവേളി എക്സ്പ്രസ് (ഡിസംബര്‍ ഒന്നുമുതല്‍ 11 വരെ )

vachakam
vachakam
vachakam

16350 നിലമ്ബൂര്‍-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് (ഡിസംബര്‍ ഏഴുമുതല്‍ 12 വരെ )

16349 കൊച്ചുവേളി-നിലമ്ബൂര്‍ രാജ്യറാണി എക്സ്പ്രസ് (ഡിസംബര്‍ ഏഴുമുതല്‍ 12 വരെ )

12202 കൊച്ചുവേളി-ലോകമാന്യതിക് ഗരീബ് രഥ് എക്സ്പ്രസ് (ഡിസംബര്‍ എട്ടുമുതല്‍ 11 വരെ )

12201 ലോകമാന്യതിലക് – കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ് (ഡിസംബര്‍ ഒമ്ബതുമുതല്‍ 12 വരെ )

16319 കൊച്ചുവേളി-എസ്.എം.വി.ടി ബംഗളൂരു ഹംസഫര്‍ എക്സ്പ്രസ് (ഡിസംബര്‍ എട്ടുമുതല്‍ 10 വരെ )

16320 എസ്.എം.വി.ടി ബംഗളൂരു -കൊച്ചുവേളി ഹംസഫര്‍ എക്സ്പ്രസ് (ഡിസംബര്‍ ഒമ്ബതുമുതല്‍ 11 വരെ )

16355 കൊച്ചുവേളി -മംഗളൂരു അന്ത്യോദയ എക്സ്പ്രസ് (ഡിസംബര്‍ എട്ടുമുതല്‍ 10 വരെ )

16356 മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് (ഡിസംബര്‍ ഒമ്ബതു മുതല്‍ 11 വരെ )

16342 തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്‍റര്‍സിറ്റി (ഡിസംബര്‍11)

16341 ഗുരുവായൂര്‍ -തിരുവനന്തപുരം ഇന്‍റര്‍സിറ്റി (ഡിസംബര്‍12)

06423 കൊല്ലം-തിരുവനന്തപുരം എക്സ്പ്രസ് (ഡിസംബര്‍11)

06426 നാഗര്‍കോവില്‍-കൊല്ലം എക്സ്പ്രസ് (ഡിസംബര്‍11)

06427 കൊല്ലം-നാഗര്‍കോവില്‍ എക്സ്പ്രസ് (ഡിസംബര്‍11)

06639 പുനലൂര്‍-നാഗര്‍കോവില്‍ എക്സ്പ്രസ് (ഡിസംബര്‍11)

06640 കന്യാകുമാരി-പുനലൂര്‍ എക്സ്പ്രസ് (ഡിസംബര്‍ 11)

16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (ഡിസംബര്‍11)

16304 തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് (ഡിസംബര്‍11)”

ഭാഗികമായി റദ്ദാക്കിയവ

നവംബര്‍ 29ന് പുറപ്പെടുന്ന ഇന്‍ഡോര്‍-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് ( 20932) ഡിസംബര്‍ ഒന്നിന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.

ആറിന് പുറപ്പെടുന്ന നിലമ്ബൂര്‍-കൊച്ചുവേളി രാജ്യറാണി (16350)ഡിസംബര്‍ ഏഴിന് കായംകുളത്ത് യാത്ര അവസാനിപ്പിക്കും

ആറിനും എട്ടിനും പുറപ്പെടുന്ന യശ്വന്ത്പുര്‍-കൊച്ചുവേളി എക്സ്പ്രസ്(12257) ഏഴ്, എട്ട് തീയതികളില്‍ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.

ഏഴ്, എട്ട് തീയതികളില്‍ കൊച്ചുവേളിയില്‍നിന്ന് പുറപ്പെടേണ്ട കൊച്ചുവേളി-യശ്വന്ത്പുര്‍ എക്സ്പ്രസ് (12258 )കൊച്ചുവേളിക്ക് പകരം കോട്ടയത്തുനിന്നാകും യാത്ര തുടങ്ങുക.

ഏഴിന് പുറപ്പെടുന്ന ഹുബ്ബള്ളി-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് (12777 )എട്ടിന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.

എട്ടിലെ കൊച്ചുവേളി -ഹുബ്ബള്ളി സൂപ്പര്‍ഫാസ്റ്റ് (12778 ) കോട്ടയത്തുനിന്ന് യാത്ര തുടങ്ങും.

ആറിനുള്ള ബാവ്നഗര്‍-കൊച്ചുവേളി എക്സ്ബ്രസ്(19260 ) ഏഴിന് എറണകുളം ടൗണില്‍ സര്‍വിസ് അവസാനിപ്പിക്കും.

എട്ടിന് പുറപ്പെടേണ്ട കൊച്ചുവേളി -ബാവ്നഗര്‍ എക്സ്പ്രസ് (19259) എറണാകുളം ടൗണില്‍നിന്നാകും മടക്കയാത്ര ആരംഭിക്കുക.

എട്ടിന് പുറപ്പെടേണ്ട യശ്വന്ത്പുര്‍-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് (22677) ഒമ്ബതിന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.

ഒമ്ബതിനുള്ള കൊച്ചുവേളി-യശ്വന്ത്പുര്‍ സൂപ്പര്‍ഫാസ്റ്റ് (22678) കോട്ടയത്തുനിന്ന് യാത്ര തുടങ്ങും.

ഏഴ്, ഒമ്ബത് തീയതികളിലെ ചണ്ഡിഗര്‍-കൊച്ചുവേളി സമ്ബര്‍ക്കക്രാന്തി (12218 ) യഥാക്രമം ഒമ്ബതിനും 11 നും ആലപ്പുഴയില്‍ യാത്ര അവസാനിപ്പിക്കും.

10, 12 തിയതികളിലെ കൊച്ചുവേളി-ചണ്ഡിഗര്‍ സൂപ്പര്‍ഫാസ്റ്റ് (12217 )ആലപ്പുഴയില്‍നിന്നാവും തുടങ്ങുക.

എട്ടിന്‍റെ പോര്‍ബന്ധര്‍-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് (20910) പത്തിന് എറണാകുളം ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും.

11 ലെ കൊച്ചുവേളി-പോര്‍ബന്തര്‍ സൂപ്പര്‍ഫാസ്റ്റ് (20909 ) എറണാകുളം ജങ്ഷനില്‍നിന്ന് യാത്ര തുടങ്ങും.

11 ലെ തൃച്ചി-തിരുവനന്തപുരം ഇന്‍റര്‍സിറ്റി (22627 ) 11ന് തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും.11 ലെ തിരുവനന്തപുരം-തൃച്ചി ഇന്‍ര്‍സിറ്റി (22628 ) തിരുനെല്‍വേലിയില്‍നിന്നാകും ആരംഭിക്കുക.

11 ലെ ഗുരുവായൂര്‍-തിരുവനന്തപുരം ഇന്‍ര്‍സിറ്റി (16341 )കായംകുളത്ത് യാത്ര അവസാനിപ്പിക്കും.

11 ലെ കൊച്ചുവേളി -ഗോരഖ്പൂര്‍ രപ്തിസാഗര്‍ (12512) എറണാകുളം ജങ്ഷനില്‍നിന്നാകും തുടങ്ങുക.

11 ലെ തിരുവനന്തപുരം-ലോകമാന്യതിലക് എക്സ്പ്രസ്(16346 ) വര്‍ക്കലയില്‍നിന്നാണ് തുടങ്ങുക.

11 ലെ തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി ( 12082) കൊല്ലത്തുനിന്നാകും യാത്ര തുടങ്ങുക.

10 ലെ ചെന്നൈ -തിരുവനന്തപുരം മെയില്‍ (12623 ) 11 ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.

11 ലെ തിരുവനന്തപുരം-ചെന്നൈ മെയില്‍ (12624 ) കൊല്ലത്തുനിന്നാകും തുടങ്ങുക.

10 ലെ ചെന്നൈ എഗ്മോര്‍-കൊല്ലം അനന്തപുരി (16723) 11 ന് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.

11 ലെ കൊല്ലം -ചെന്നൈ അനന്തപുരി (16724) തിരുവനന്തപുരത്തുനിന്ന് യാത്ര തുടങ്ങും

10 ലെ ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് (12695) 11ന് വര്‍ക്കലയില്‍ യാത്ര അവസാനിപ്പിക്കും.

11 ലെ തിരുവനന്തപുരം-ചെന്നൈസൂപ്പര്‍ഫാസ്റ്റ് (12696 ) വര്‍ക്കലയില്‍നിന്നാണ് യാത്ര തുടങ്ങുക.

10 ലെ മംഗളൂരു-തിരുവനന്തപുരം മലബാര്‍ (16630 ) 11ന് കഴക്കൂട്ടത്ത് യാത്ര അവസാനിപ്പിക്കും.

11 ലെ തിരുവനന്തപുരം-മംഗളൂരു (16629) കഴക്കൂട്ടത്തുനിന്ന് യാത്ര തുടങ്ങും.

ഡിസംബര്‍ ആറ്, ഏഴ്,എട്ട്, ഒമ്ബത്, 10 തീയതികളിലെ മൈസൂര്‍-കൊച്ചുവേളി എക്സ്പ്രസ് ( 16315 ) യഥാക്രമം 7, 8,9, 10, 11 തിയതികളില്‍ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. ഏഴ്, എട്ട്, ഒമ്ബത്,10, 11 തിയതികളിലെ മൈസൂര്‍-കൊച്ചുവേളി എക്സ്പ്രസ് ( 16316 ) കൊച്ചുവേളിക്ക് പകരം എറണാകുളത്തുനിന്നാകും യാത്ര തിരിക്കുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam