മധ്യപ്രദേശിലെ ജബൽപൂരിൽ കാലഭൈരവ ക്ഷേത്രത്തിലെത്തിയ വിഗ്രഹത്തിന്റെ ചുണ്ടിൽ സിഗററ്റ് കത്തിച്ചു വച്ച് യുവാവ്. ഇതിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.
ഗ്വാരിഘട്ടിലെ ശ്രീ കാലഭൈവരവ മന്ദിറിലായിരുന്നു സംഭവം. വീഡിയോ വൈറലായതോടെ പൊലീസ് യുവാവിനെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി. അന്വേഷണം ആരംഭിച്ചെന്ന് അഡീഷണൽ എസ്.പി ആനന്ദ് കലാദ്ഗി പറഞ്ഞു.
വിഗ്രഹത്തിന്റെ ചുണ്ടിൽ കത്തിച്ച സിഗററ്റ് വച്ച യുവാവ് കാലഭൈരവൻ സിഗററ്റ് വലിക്കുന്നതായും പറഞ്ഞു. ഭക്തർ എല്ലാവരും ഭഗവാൻ കാലഭൈരവന് സിഗററ്റ് കാണിക്കയായി സമർപ്പിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്