ന്യൂഡല്‍ഹി: കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ദേശീയ തലത്തിലുള്ള ഗുസ്തി താരത്തെ ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നാണ് വിജയ് പെഹല്‍വാന്‍ എന്ന കുപ്രസിദ്ധ ഗുസ്തി താരത്തെ പിടികൂടിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി വിജയ് പെഹല്‍വാന്‍ ഒളിവിലായിരുന്നുവെന്നും ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഡല്‍ഹി പോലീസ് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 24 ക്രിമിനല്‍ കേസുകള്‍ പേരിലുള്ള പെഹല്‍വാന്‍ തന്റെ ബന്ധുവിന്റെ മരണത്തെത്തുടര്‍ന്ന് ലഭിച്ച പരോള്‍ മുതലെടുത്താണ് ഒളിവില്‍ പോയത്.
ചോദ്യം ചെയ്യലില്‍ രഘുവീര്‍ സിങ്ങിനെ കൊലപ്പെടുത്തിയത് താനാണെന്ന് വിജയ് പെഹല്‍വാന്‍ പോലീസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു. ''ഞാനും എന്റെ കൂട്ടാളികളും രഘുവീര്‍ സിങ്ങിനെ കിഷന്‍ഗഡില്‍ നിന്ന് അന്ധേരിയ മോറിലേക്ക് തട്ടിക്കൊണ്ടുപോയി . എനിക്ക് പ്ലോട്ട് നല്‍കാത്തതിനെ തുടര്‍ന്ന് ഞാന്‍ അയാളെ രണ്ടുതവണ വെടിവച്ചു. കൊലപ്പെടുത്തിയ ശേഷം ഞാന്‍ അവന്റെ മൃതദേഹം ഹരിയാനയിലെ വനമേഖലയില്‍ എറിഞ്ഞു,'' വിജയ് പെഹല്‍വാന്‍ മൊഴി നല്‍കി.
'2018 ഏപ്രിലില്‍ പരോളില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ എനിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു. പിടിക്കപ്പെടുമെന്ന് ഭയന്ന് പേരും ഐഡന്റിറ്റിയും മാറ്റി കുറച്ചുകാലം മഹാരാഷ്ട്രയില്‍ തങ്ങി. ഞാന്‍ 2020 ല്‍ ഛത്തീസ്ഗഡിലെ റായ്പൂരില്‍ ഒരു സ്ത്രീയോടൊപ്പം സ്വത്തുക്കള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ബിസിനസ്സ് ആരംഭിച്ചു. ഞാന്‍ ജബല്‍പൂരില്‍ വന്നതും ഒരു വസ്തു ഇടപാടിന് വേണ്ടിയാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജയ് പെഹല്‍വാന് ജബല്‍പൂരില്‍ ഒരു ഫാം ഹൗസ് സ്വന്തമായുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ''പെഹല്‍വാന്‍ തന്റെ ഫാം ഹൗസ് പരിപാലിക്കാന്‍ കുറഞ്ഞത് 14 പേരെയെങ്കിലും നിയമിച്ചിരുന്നു. തന്റെ സുരക്ഷയ്ക്കായി സായുധരായ നാല് അംഗരക്ഷകരെയും നിയമിച്ചിരുന്നു, ''അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്