ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽപാലം മണിപ്പൂരിൽ

NOVEMBER 28, 2021, 7:50 PM

ഇംഫാൽ: ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽപാലം മണിപ്പൂരിൽ ഒരുങ്ങുന്നു. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിനെ രാജ്യത്തെ ബ്രോഡ്ഗേജ് ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയായ ജിരിബാം-ഇംഫാൽ റെയിൽവേയുടെ ഭാഗമായാണ് ലോകത്തെ തന്നെ ഏറ്റവും ഉയരം കൂടിയ പാലം നിർമിച്ചുവരുന്നത്.

111 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപാതയാണ് ജിരിബാം-ഇംഫാൽ റെയിൽവേ പദ്ധതിയിലൂടെ ഇന്ത്യൻ റെയിൽവേ മണിപ്പൂരിൽ സാധ്യമാക്കുന്നത്.


vachakam
vachakam
vachakam

141 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന പാലം യൂറോപ്പിലെ മോണ്ടിനെഗ്രോയിലെ മാല-റീയേക്ക പാലത്തിന്‍റെ 139 മീറ്റർ എന്ന റെക്കോഡിനെ മറികടക്കും. പദ്ധതി പൂർത്തിയാകുന്നതോടെ 111 കിലോമീറ്റർ ദൂരം രണ്ട് മുതൽ രണ്ടര മണിക്കൂർ കൊണ്ട് പിന്നിടാൻ കഴിയും.

നിലവിൽ ദേശീയപാതയിലൂടെ (NH-37) ജിരിബാം, ഇംഫാൽ എന്നിവിടങ്ങൾ തമ്മിലുള്ള ദൂരം 220 കിലോമീറ്ററാണ്. ഇതിന് ഏകദേശം 10 മുതൽ 12 മണിക്കൂർ യാത്ര വേണ്ടിവരും. 111 കിലോമീറ്റർ പദ്ധതിയിൽ 61 ശതമാനം തുരങ്കങ്ങളാണുള്ളത്.

2023 ഡിസംബറോടെ പാലത്തിന്‍റെ പണി പൂർത്തിയാകുമെന്ന് പദ്ധതിയുടെ ചീഫ് എഞ്ചിനീയർ സന്ദീപ് ശർമ്മ പറഞ്ഞു. 12 കിലോമീറ്ററോളം നീളുന്ന ആദ്യഘട്ടം ഇതിനകം കമ്മീഷൻ ചെയ്തുകഴിഞ്ഞു. രണ്ടാം ഘട്ടത്തിൽ 98 ശതമാനം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam