സ്ത്രീകള്‍ പറയുന്നു ഭര്‍ത്താവല്ലേ, തല്ലിക്കോട്ടെ! സർവ്വേഫലം ഇങ്ങനെ 

NOVEMBER 29, 2021, 11:21 AM

ന്യൂഡല്‍ഹി: ഭര്‍ത്താവ് തല്ലുന്നതു ന്യായീകരിക്കാവുന്നതാണോ എന്ന ചോദ്യത്തിന് 'അതേ' എന്ന് ഉത്തരം നല്‍കി അന്‍പതു ശതമാനത്തിലേറെ മലയാളി സ്ത്രീകള്‍. കുഞ്ഞുങ്ങളെ നോക്കാത്ത, വീട്ടുകാര്യങ്ങള്‍ ചെയ്യാത്ത, ഭര്‍ത്താവിന്റെ വീട്ടുകാരോടു ബഹുമാനമില്ലാതെ പെരുമാറുന്ന സ്ത്രീയെ ഭര്‍ത്താവ് മര്‍ദിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ പങ്കെടുത്ത 52% മലയാളി സ്ത്രീകളുടെ നിലപാട്.

നാഷനല്‍ ഹെല്‍ത്ത് സര്‍വേയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. മൂന്നു തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ എണ്‍പതു ശതമാനം സ്ത്രീകളും ചോദ്യത്തിന് ഇതേ ഉത്തരം നല്‍കി.

ദേശീയതലത്തില്‍ മുപ്പതു ശതമാനം സ്ത്രീകളാണ് ഭര്‍ത്താവിന്റെ മര്‍ദനത്തെ അനുകൂലിച്ചത്. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളായ തെലങ്കാന (84 ശതമാനം), ആന്ധ്ര (84 ശതമാനം), കര്‍ണാടകത (77 ശതമാനം) എന്നിവിടങ്ങളിലെ നല്ലൊരു പങ്കു സ്ത്രീകളും ഭര്‍തൃമര്‍ദനത്തെ അനകൂലിക്കുന്നവരാണ്. 40 ശതമാനത്തിലേറെ സ്ത്രീകള്‍ അനുകൂലിക്കുന്ന മറ്റിടങ്ങള്‍: മണിപ്പൂര്‍ (66%), ജമ്മു കശ്മീര്‍ (49%), മഹാരാഷ്ട്ര (44%), ബംഗാള്‍ (42%).

vachakam
vachakam
vachakam

ഹിമാചല്‍ പ്രദേശിലാണ് (14.8%) ഏറ്റവും കുറവു സ്ത്രീകള്‍ ഭര്‍ത്താവിന്റെ പീഡനത്തെ ന്യായീകരിക്കുന്നത്. ഇതേസമയം, ഭാര്യയെ തല്ലുന്നതിനെ അനുകൂലിക്കുന്ന പുരുഷന്മാരുടെ എണ്ണം സ്ത്രീകളെ അപേക്ഷിച്ച്‌ കുറവാണെന്നും സര്‍വേ വ്യക്തമാക്കുന്നു.

പതിനെട്ടു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ദേശീയ കുടുംബ ആരോഗ്യ സര്‍വേ നടത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam