സ്ത്രീകളുടെ വിവാഹ പ്രായം 18 ൽ നിന്ന്  21 ആക്കും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി.

SEPTEMBER 19, 2020, 12:50 PM

ന്യൂഡെൽഹി : വിവാഹപ്രായം സ്ത്രീകളുടെ പതിനെട്ടിൽ നിന്ന് ഇരുപത്തിയൊന്ന് ആക്കുന്നത് കേന്ദ്രം പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി.

ടി എൻ പ്രതാപൻ നൽകിയ ചോദ്യങ്ങൾക്കാണ് മന്ത്രി രേഖാമൂലം മറുപടി നൽകിയത്.

സ്ത്രീകളുടെ വിവാഹപ്രായം, അവരുടെ ആരോഗ്യം, മാതൃത്വം, പോഷക ശേഷി, ഗർഭകാലത്തെ ശിശുവിന്റെ ആരോഗ്യം, മാതൃമരണം,ശിശുമരണം തുടങ്ങി ഒപത് ഘടകങ്ങളെ കുറിച്ച് പഠിക്കാൻ പ്രേത്യേക സമിതിയെ നിയോഗിച്ചിരുന്നു.

vachakam
vachakam
vachakam

രാജ്യത്ത് ഇപ്പോഴും നില നിൽക്കുന്ന ശൈശവ വിവാഹം ഇല്ലാതാക്കാനും തടയാനും കേന്ദ്ര സർക്കാർ വിവിധ പദ്ധതികൾ നടത്തി വരുന്നുണ്ടെന്ന് ഇത് സംബന്ധിച്ച് മന്ത്രി മറുപടി നൽകി.

ശൈശവ വിവാഹ നിരോധന നിയമം 2006 ലെ കർശനമായി നടപ്പാക്കുന്നുണ്ട്.

വിവാഹിതരായ സ്ത്രീകളുടെ ശാക്തീകരണത്തിന്  പ്രധാനമന്ത്രി മാതൃവന്ദന, മഹിളാ ശക്തി കേന്ദ്ര തുടങ്ങിയ പദ്ധതികളും കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS