ഡല്‍ഹി: പൂവാല ശല്യത്തെക്കുറിച്ചും വധ ഭീഷണിയെക്കുറിച്ചും പരാതി നല്‍കാനെത്തിയ ദളിത് യുവതിയെ സബ് ഇന്‍സ്‌പെക്ടര്‍ ബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം.
സെപ്തംബര്‍ 21 ന് ജങ്ഹായ് പോലീസ് ഔട്ട്‌പോസ്റ്റ് ഇന്‍ചാര്‍ജ് സുധീര്‍ കുമാര്‍ പാണ്ഡെ ബലാത്സംഗം ചെയ്തതായി ഇര മൊഴി നല്‍കിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സുധീര്‍ കുമാര്‍ പറഞ്ഞു. പ്രതിയായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ ഒളിവിലാണ്.
ചില പുരുഷന്മാരുടെ ഉപദ്രവത്തെക്കുറിച്ച് പരാതിപ്പെടാനാണ് യുവതി ജങ്ഹായ് പോലീസ് ഔട്ട്‌പോസ്റ്റിലെത്തിയത്. സെപ്തംബര്‍ 21ന് വൈകുന്നേരം സബ് ഇന്‍സ്‌പെക്ടര്‍ പാണ്ഡെ യുവതിയെ പോലീസ് ഔട്ട്‌പോസ്റ്റിലേക്ക് വിളിപ്പിച്ചു. ശല്യം ചെയ്യുന്ന പുരുഷന്മാരെ അറസ്റ്റുചെയ്യാനെന്ന വ്യാജേന ഇയാള്‍ യുവതിയെ കാറില്‍ കയറ്റി കൊണ്ടുപോയി.
തുടര്‍ന്ന് മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കുകയും അബോധാവസ്ഥയിലായപ്പോള്‍ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നാണ് യുവതി പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്