ഭാര്യ കാമുകനൊപ്പം ഒളിച്ചോടി, ഭാര്യാപിതാവിനെ ഭർത്താവ് വെടിവച്ചു കൊന്നു

MARCH 30, 2023, 12:55 PM

മുംബൈ: മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിന് ഭർത്താവ് ഭാര്യാപിതാവിനെ വെടിവെച്ചുകൊന്നു. ബുധനാഴ്ച അമ്പാടിലെ ശാരദാ നഗറിലാണ് സംഭവം, പ്രതി പൈത്താനിലെ അഡൂൽ സ്വദേശിയാണ്.

പ്രതിയുടെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി ഔറംഗബാദിലേക്ക് താമസം മാറിയെന്നാണ് പോലീസ് പറയുന്നത്. ഭാര്യയുടെ പ്രവൃത്തിയിൽ പ്രകോപിതനായ പ്രതി ഭാര്യാപിതാവിനെ നേരിട്ടു.  തർക്കത്തിനിടെയാണ് ഭാര്യാപിതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്, ഇൻസ്പെക്ടർ ഷിരിഷ് ഹംബെയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam