ശൈശവ വിവാഹ അറസ്റ്റിനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍

FEBRUARY 4, 2023, 10:23 AM

അസമില്‍ ശൈശവ വിഹാഹത്തിനെതിരെയുളള നടപടികള്‍ കടുപ്പിക്കുന്നതിനിടെ പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്ത്. തങ്ങളുടെ ഭര്‍ത്താക്കന്മാരെയും മക്കളെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സ്ത്രീകള്‍ വന്‍തോതില്‍ രംഗത്തെത്തിയിരിക്കുന്നത്.

ശൈശവ വിഹാഹത്തിനെതിരെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രഖ്യാപിച്ച സംസ്ഥാന വ്യാപകമായ അറസ്റ്റ് ഇന്നലെ ആരംഭിച്ചിരുന്നു. നടപടികള്‍ അടുത്ത ആറ് ദിവസത്തേക്ക്  തുടരും. ഇതിനിടെയാണ് സര്‍ക്കിരിനെതിരെ സ്ത്രീകള്‍ രംഗത്തെത്തുന്നത്. 

'എന്തിനാണ് പുരുഷന്മാരെ മാത്രം കൊണ്ടുപോകുന്നത്? അവരെ കൊണ്ടുപോയാല്‍ ഞങ്ങളും കുട്ടികളും എങ്ങനെ ജീവിക്കും? ഞങ്ങള്‍ക്ക് വരുമാന മാര്‍ഗങ്ങളില്ല.' മജൂലി ജില്ലയിലെ 55 കാരിയായ നിരോദ ഡോലി വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറയുന്നു.

vachakam
vachakam
vachakam

തന്റെ മകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയെന്നും അതിന് എന്തിനാണ് എന്റെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുന്നതെന്നും ബാര്‍പേട്ട ജില്ലയിലെ ഒരു സ്ത്രീ ചോദിക്കുന്നു.

'വിവാഹം കഴിക്കുമ്പോള്‍ എന്റെ മരുമകള്‍ക്ക് 17 വയസ്സായിരുന്നു. ഇപ്പോള്‍ അവള്‍ക്ക് 19 വയസ്സുണ്ട്. അഞ്ച് മാസം ഗര്‍ഭിണിയാണ്. അവളെ ആര് നോക്കുമെന്നുമാണ്‌ മോറിഗോമിലെ മൊണോവാറ എന്ന സ്ത്രീ ചോദിക്കുന്നത്. ഇത്തരത്തില്‍ നിരവധി സ്തീകളാണ് അറസ്റ്റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam