ലക്‌നൗ: ഉത്തര്‍പ്രദേശിലെ രാംപൂരില്‍ അര്‍ദ്ധരാത്രിയില്‍ നഗ്നയായ അജ്ഞാത യുവതി വീടുകളുടെ ഡോര്‍ബെല്‍ അടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തിന് പിന്നാലെ യുവതിയെ തിരിച്ചറിഞ്ഞതായി പോലീസ് ശനിയാഴ്ച പ്രസ്താവന ഇറക്കി. യുവതിയുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ട രാംപൂര്‍ പോലീസ് യുവതി മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി ബറേലിയില്‍ ചികിത്സയിലായിരുന്നുവെന്നും പറഞ്ഞു.
ഭാവിയില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാന്‍ യുവതിയുടെ കുടുംബാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും പോലീസ് അറിയിച്ചു.
ജനുവരി 29ന് രാത്രിയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. റാംപൂരിലെ മിലാക് ഗ്രാമത്തിലെ തെരുവുകളില്‍ യുവതി അലഞ്ഞുതിരിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്