ഡല്‍ഹി: രാജ്യം നേരിടുന്നത് വൈവിധ്യമാര്‍ന്ന വെല്ലുവിളികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ ഇത് ഇന്ത്യയുടെ സമയമാണെന്ന് എല്ലാ രംഗത്തെയും വിദഗ്ധര്‍ പറയുന്നു. ഇന്ന് ലോകം ഇന്ത്യയെ വിശ്വാസത്തോടെ നോക്കുന്നു. ഇന്ത്യ അതിവേഗം കുതിക്കുന്ന സമ്പദ് വ്യവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
20 മാസം മുമ്പ് ഞാന്‍ ചെങ്കോട്ടയില്‍ നിന്ന് പറഞ്ഞിരുന്നു - ഇതാണ് സമയം, ഇതാണ് ശരിയായ സമയമെന്ന്.ഇത് ഇന്ത്യയുടെ നിമിഷമാണെന്ന് ലോകത്തിലെ വലിയ സാമ്പത്തിക വിദഗ്ധരും വിശകലന വിദഗ്ധരും ചിന്തകരും എല്ലാവരും പറയുന്നു. ഇന്ന് നിരവധി ആഗോള വെല്ലുവിളികളെയാണ് ഇന്ത്യ നേരിടുന്നത്. 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പകര്‍ച്ചവ്യാധിയാണ് ഏറ്റവും വലിയ പ്രതിസന്ധി.
ഇതൊരു പുതിയ ചരിത്രമാണ്, അതിന് നാമെല്ലാവരും സാക്ഷികളാണ്.ഇന്ന് ലോകം മുഴുവന്‍ ഇന്ത്യയെ വിശ്വസിക്കുന്നു.ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണ്.ലോകത്തെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താവാണ് ഇന്ത്യ.ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഉത്പാദകരും ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റമാണ് നമ്മള്‍. അത്തരം പല കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്