കോവിഡ് 19ന്റെ മോശം കാലഘട്ടം കഴിഞ്ഞെന്ന് കരുതാം

MARCH 7, 2021, 10:40 PM

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് 19ന്റെ മോശം കാലഘട്ടം കഴിഞ്ഞെന്നാണ് കരുതുന്നതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.  വൈറസ് വ്യാപനത്തെ തടയുന്നതിന് തുടര്‍ന്നും ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു.

പിപിഇ കിറ്റുകള്‍, കൈയ്യുറകള്‍, മാസ്‌കുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവയും വാക്‌സിനുകളും വന്‍തോതില്‍ ഉത്പാദിപ്പിച്ച വ്യവസായ മേഖലയും കോവിഡ് പ്രതിരോധത്തില്‍ സുപ്രധാന പങ്കാണ് വഹിച്ചതെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. 

രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു ഉപരാഷ്ട്രപതിയുടെ പ്രസ്താവന.'കോവിഡിനെതിരെ നാം സ്വീകരിച്ച നടപടികള്‍ മഹാമാരിക്കെതിരായ ലോകത്തിന്റെ പോരാട്ടത്തില്‍ ദീപശിഖയേന്താന്‍ രാജ്യത്തിന് സഹായകരമായി. 

vachakam
vachakam
vachakam

മഹാമാരിക്കെതിരെ പോരാടാന്‍ ഒറ്റക്കെട്ടായി മുന്നോട്ടുവന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, സാങ്കേതിക പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവരെ അഭിവാദ്യം ചെയ്യുന്നു' വെങ്കയ്യ നായിഡു പറഞ്ഞു.

അതേസമയം രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവര്‍ രണ്ടു കോടി കടന്നെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആറു സംസ്ഥാനങ്ങളില്‍ കേന്ദ്രം ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam