പ്രതിമാസം 100 മില്യൺ കൊറോണ വാക്‌സിൻ ഡോസുകൾ നിർമ്മിക്കുമെന്ന് കേന്ദ്ര സർക്കാർ

APRIL 17, 2021, 7:39 AM

 രാജ്യത്ത് കൊറോണ വാക്‌സിൻ ഉൽപ്പാദനം സെപ്റ്റംബറോടെ പ്രതിമാസം 100 മില്യൺ ആക്കി വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ ഉൽപ്പാദനമാകും വർദ്ധിപ്പിക്കുക. ഇതിനായി വാക്‌സിൻ നിർമ്മാക്കൾക്ക് സാമ്പത്തിക സഹായം ഉറപ്പ് വരുത്തുമെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്ത് കൊറോണ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം.

 

മെയ്-ജൂൺ മാസത്തിനുള്ളിൽ വാക്‌സിൻ നിർമ്മാണം രണ്ടിരട്ടിയായി വർദ്ധിപ്പിക്കും. തുടർന്ന് ജൂലായ്- ഓഗസ്റ്റ് മാസത്തിനുളളിൽ 6-7 മടങ്ങ് ഉൽപ്പാദനം വർദ്ധിപ്പിക്കലാണ് ലക്ഷ്യം. ഏപ്രിലിൽ പ്രതിമാസം ഒരു കോടി ഉൽപ്പാദനം നടക്കുന്നിടത്ത് ഓഗസ്‌റ്റോടെ പ്രതിമാസം 6-7 കോടി വാക്‌സിൻ ഡോസുകൾ ഉൽപ്പാദിപ്പിക്കും. അടുത്ത സെപ്റ്റംബറോടെ പ്രതിമാസം 10 കോടി വാക്‌സിൻ ഡോസുകൾ ഉൽപ്പാദിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

vachakam
vachakam
vachakam

ഇതിന്റെ ഭാഗമായി ബംഗളൂരുവിലെ ഭാരത് ബയോടെകിന്റെ പുതിയ സ്ഥാപനത്തിന് കേന്ദ്ര സർക്കാർ 65 കോടി രൂപ സാമ്പത്തിക സഹായം നൽകും. ഇതു കൂടാതെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങൾക്കും സർക്കാർ ധനസഹായം നൽകും. ഹാഫ്‌കൈൻ ബയോഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ, ഇന്ത്യൻ ഇമ്യൂണോളൊജിക്കൽസ് ലിമിറ്റഡ്(ഐഐഎൽ), ഭാരത് ഇമ്യൂണോളൊജിക്കൽസ് ആന്റ് ബയോളൊജിക്കൽസ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്കാണ് സഹായം നൽകുക.

 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam