ലഖ്‌നൗ: ‘സേഫ് സിറ്റി’ പദ്ധതിയുടെ ഭാഗമായി പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വകാര്യ കോച്ചിംഗ് സ്ഥാപനങ്ങൾക്ക് യുപി സർക്കാർ മാർഗരേഖ പുറത്തിറക്കി.
ഇതിന്റെ ഭാഗമായി നഗരത്തിലെ കോച്ചിംഗ് സ്ഥാപനങ്ങളിൽ സായാഹ്ന ക്ലാസുകൾ നിരോധിച്ചിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് ‘സേഫ് സിറ്റി’ പദ്ധതി നടപ്പാക്കിയത്.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 17 മുനിസിപ്പൽ കോർപ്പറേഷനുകളിലും ഗൗതം ബുദ്ധ നഗറിലുമുള്ള സർക്കാർ, സർക്കാരിതര സ്‌കൂളുകൾ, കോളേജുകൾ, മദ്രസകൾ, സർവ്വകലാശാലകൾ എന്നിവയുടെ പ്രവേശന, എക്സിറ്റ് ഗേറ്റുകളിൽ സിസിടിവികൾ സ്ഥാപിക്കും.
ഇതിനുപുറമെ, പെൺകുട്ടികൾ സ്ഥാപനങ്ങളിൽ എത്തുന്നത് മുതൽ തിരികെ പോകുന്നതു വരെയുള്ള അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ പൂർണ ഉത്തരവാദിത്തം ഈ സ്ഥാപനങ്ങൾക്കായിരിക്കുമെന്നും യോഗി സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു.
വൈകുന്നേരം ഒരു നിശ്ചിത സമയത്തിന് ശേഷം കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ പെൺകുട്ടികൾക്ക് ക്ലാസുകൾ നടത്തരുതെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്