കാശ്മീരിലെ ആനന്ദിപോരയിൽ നിന്ന് രണ്ട് തീവ്രവാദ സഹായികൾ അറസ്റ്റിൽ, ലഖുലേഖകൾ പിടികൂടി 

NOVEMBER 21, 2020, 5:19 PM

നിരോധിത തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി അടുപ്പമുള്ള രണ്ട് പേർ കാശ്മീരിലെ ആനന്ദിപോരയിൽ അറസ്റ്റിലായി. ബിലാൽ അഹ്മദ്, ബഷീർ ഷെയ്ഖ് എന്നിവരാണ് സുരക്ഷാസേനയുടെ പിടിയിലായത്. പാംപോർ, ട്രാൽ എന്നീ പ്രദേശങ്ങളിൽ തീവ്രവാദികൾക്ക് തോക്കുകളും താവളവും ഒരുക്കുന്നത് ഇവരാണെന്ന് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. തീവ്രവാദികൾക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകുന്നതിലും ഇവർക്ക് പങ്കുണ്ട്. ഇവരുടെ പക്കൽ നിന്ന് വർഗീയ വിദ്വേഷം പരത്തുന്ന ലഖുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS