ത്രിപുര തൂത്തുവാരി ബിജെപി 

NOVEMBER 28, 2021, 6:55 PM

ത്രിപുരയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 334 സീറ്റിൽ 329 സീറ്റും ബിജെപിക്ക്.

വോട്ടുവിഹിതത്തിൽ സിപിഐഎമ്മിനെ മറികടന്ന് തൃണമൂൽ കോൺഗ്രസ് പ്രധാന പ്രതിപക്ഷമായി. ഇരുപത് ശതമാനം വോട്ട് നേടിയ തൃണമൂൽ കോൺഗ്രസ് സിപിഎമ്മിനെയും കോൺഗ്രസിനെയും കടത്തിവെട്ടി പ്രധാന പ്രതിപക്ഷമായി.

13 മുനിസിപ്പല്‍ കൗണ്‍സിലുകള്‍, അഗര്‍ത്തല കോര്‍പ്പറേഷനിലെ 51 വാര്‍ഡുകള്‍, ആറ് നഗര പഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെടെ 334 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 329 സ്ഥലങ്ങളിലാണ് ബി.ജെ.പി വിജയിച്ചത്.

vachakam
vachakam
vachakam

സി.പി.ഐ.എം 3 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസും മറ്റുള്ളവരും ഓരോ സീറ്റ് വീതവും സ്വന്തമാക്കി. കോണ്‍ഗ്രസിന് ഒറ്റ സീറ്റും നേടാനായില്ല.  51 അംഗ അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മുഴുവന്‍ സീറ്റിലും ബി.ജെ.പി വിജയിച്ചു.

15 അംഗ ഖോവായ് മുനിസിപ്പല്‍ കൗണ്‍സില്‍, 17 സീറ്റുള്ള ബെലോണിയ മുനിസിപ്പല്‍ കൗണ്‍സില്‍, 15 അംഗ കുമാര്‍ഘട്ട് മുനിസിപ്പല്‍ കൗണ്‍സില്‍, ഒമ്പത് അംഗ സബ്‌റൂം നഗര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലും ബി.ജെ.പിയാണ് വിജയിച്ചത്.

നേരത്തെ തന്നെ തെരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ടും ബൂത്തുപിടിത്തവും ബി.ജെ.പി നടത്തിയതായി തൃണമൂല്‍ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും തൃണമൂല്‍ ആവശ്യപ്പെട്ടിരുന്നു.

vachakam
vachakam
vachakam

അഗര്‍ത്തല അടക്കം അഞ്ച് നഗരസഭകളിലെ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് സി.പി.ഐ.എമ്മും ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam