നിയമങ്ങൾ മാറിയെങ്കിലും ട്രാൻസ്ജെൻഡർസിനോട് സമൂഹത്തിനോടുള്ള കാഴ്ചപ്പാടിൽ പലപ്പോഴും വലിയ മാറ്റമില്ല എന്നാണ് പല സംഭവങ്ങളും തെളിയിക്കുന്നത്. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത്.
സ്വകാര്യ സ്കൂളിൽ അധ്യാപികയായി നിയമിച്ച 29കാരിയായ ട്രാൻസ്ജെൻഡർ യുവതിയോട് രാജിവെക്കാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. സ്കൂൾ അധികൃതരോടും വിദ്യാർത്ഥികളോടും ജെൻഡർ വെളിപ്പെടുത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് അധ്യാപിക പരാതിയിൽ പറയുന്നത്.
അതേസമയം സ്കൂൾ മാനേജ്മെന്റ് അധ്യാപികയുടെ ആരോപണങ്ങൾ നിഷേധിച്ചു. നിയമിച്ച വിഷയങ്ങളിലൊന്ന് പഠിപ്പിക്കാൻ കഴിവില്ലാത്തതിനാലാണ് യുവതിയെ പുറത്താക്കിയതെന്നാണ് അധികൃതർ പറയുന്നത്. തന്നെ ഇംഗ്ലീഷ്, സോഷ്യൽ സയൻസ് അധ്യാപികയായി നിയമിച്ചെന്നും തന്റെ രേഖകൾ കണ്ടപ്പോൾ സ്കൂൾ മാനേജ്മെന്റ് തന്റെ ലിംഗവിവരം രഹസ്യമായി സൂക്ഷിക്കാൻ പറഞ്ഞതായും യുവതി ആരോപിച്ചു. തന്റെ വ്യക്തിത്വം പുറത്തായതിന് ശേഷം ഒരാഴ്ചക്ക് മുമ്പാണ് തന്നോട് രാജി ആവശ്യപ്പെട്ടതെന്നും ട്രാൻസ്ജെൻഡർ അധ്യാപിക പറയുന്നു.
പുരുഷനായി ജനിച്ച അധ്യാപിക 2019ൽ ഇൻഡോറിലെ ഭണ്ഡാരി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ വെച്ചാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്