ബാലാഘട്ട്: മധ്യപ്രദേശ് മധ്യപ്രദേശില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നുവീണു. ബാലാഘട്ട് ജില്ല ആസ്ഥാനത്ത് നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ലാഞ്ചി കിര്‍ണാപൂര്‍ പ്രദേശത്താണ് വിമാനം തകര്‍ന്ന് വീണത്. രണ്ട് ട്രെയിനി പൈലറ്റുമാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.അതേസമയം അപകട സ്ഥലത്തിന് കുറച്ച് അകലെ ഒരു പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതായി പൊലീസ് സൂപ്രണ്ട് സമീര്‍ സൗരഭ് അറിയിച്ചു. ഇത് വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ആണോ എന്ന കാര്യം അന്വേഷിച്ച് വരികയാണ്.
വിമാനത്തിലുണ്ടായിരുന്ന വനിത ട്രെയിനി പൈലറ്റിനായും തെരച്ചില്‍ നടക്കുകയാണ് .ബാലാഘട്ടുമായി അതിര്‍ത്തി പങ്കിടുന്ന മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലെ ബിര്‍സി വിമാനത്താവളത്തില്‍ നിന്നാണ് പരിശീലന വിമാനം പറന്നുയര്‍ന്നത്. അപകട കാരണം വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്