കശ്മീരിലെ ദാല്‍ തടാകത്തെ ത്രിവര്‍ണമണിയിച്ച് തിരംഗ റാലി

AUGUST 12, 2022, 6:40 PM

ശ്രീനഗര്‍: ശ്രീനഗറിലെ ഐതിഹാസികമായ ദാല്‍ തടാകത്തില്‍ ത്രിവര്‍ണ പതാകയുമേന്തി തിരംഗ യാത്ര വേറിട്ട കാഴ്ചയായി. തിരംഗ യാത്ര ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്ളാഗ് ഓഫ് ചെയ്തു. പോലീസ് ബാന്‍ഡ് ദേശീയഗാനം ആലപിച്ചതോടെയായിരുന്നു റാലിയുടെ തുടക്കം. തടാകത്തിലൂടെ നൂറു കണക്കിന് ശിക്കാരകള്‍ ത്രിവര്‍ണ്ണ പതാകയും വഹിച്ചുകൊണ്ട് ദേശീയതയുടെയും സമാധാനത്തിന്റെയും ചൈതന്യം പകര്‍ന്നു.

നാളെ മുതല്‍ ആഗസ്ത് 15 വരെ രാജ്യത്തെ ഓരോ വീടുകളിലും ത്രിവര്‍ണ്ണപതാകയുയര്‍ത്തി സ്വാതന്ത്ര്യ ദിനത്തെ വരവേല്‍ക്കണമെന്ന് റാലി ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ട് മനോജ് സിന്‍ഹ പറഞ്ഞു. തിരംഗ ഉത്സവം രാജ്യത്തിന്റെ ആദര്‍ശത്തിന്റെയും അഭിലാഷങ്ങളുടെയും ഉത്സവമാണ്. അതുകൊണ്ടു തന്നെ ഹര്‍ ഘര്‍ തിരംഗയില്‍ ജനങ്ങളെല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 കശ്മീര്‍ വികസന കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ അഫ്താബ് മാലിക്, ചീഫ് സെക്രട്ടറി അരുണ്‍ കുമാര്‍ മെഹ്ത, കശ്മീര്‍ എഡിജിപി വിജയ് കുമാര്‍, ഡിവിഷണല്‍ കമ്മിഷണര്‍ പാണ്ഡുരംഗ് കെ. പോള്‍, ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ മുഹമ്മദ് ഐജാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആഗസ്ത് 13 മുതല്‍ 15 വരെ എല്ലാ വീടുകളിലും ദേശീയപതാക ഉയര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്ത പരിപാടിയാണ് ഹര്‍ ഘര്‍ തിരംഗ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam