ഡല്‍ഹി: മണിപ്പൂരിന് പിന്നാലെ അഫ്ഗാനിസ്ഥാനിലും ഭൂചലനം. ശനിയാഴ്ച രാവിലെ 9.07 ഓടെയാണ് രാജ്യത്ത് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 ആയിരുന്നു അതിന്റെ തീവ്രത.
റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഫ്ഗാനിസ്ഥാനില്‍ ഉണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഭൂകമ്പത്തിന്റെ ആഴം ഭൂമിയില്‍ നിന്ന് 186 കിലോമീറ്റര്‍ താഴെയാണ്. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ശനിയാഴ്ച പുലര്‍ച്ചെ മണിപ്പൂരില്‍ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂകമ്പത്തിന്റെ പ്രകമ്പനത്തെ തുടര്‍ന്ന് ഏതാനും നിമിഷങ്ങള്‍ ഭൂമി കുലുങ്ങിക്കൊണ്ടിരുന്നതായി ഭൂകമ്പ ശാസ്ത്ര കേന്ദ്രം അറിയിച്ചു.
ഇന്നലെ രാത്രി വെള്ളിയാഴ്ച ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ചിലയിടങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലെ ഷംലിയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാത്രി 9.30ഓടെയാണ് ഭൂചലനം ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്