ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയുടെ വികസനം തുടങ്ങിയിട്ട് 15 വർഷത്തിലേറെയായി. എന്നാൽ അടുത്തിടെ അദാനി റിയല്‍റ്റി, ഡിഎൽഎഫ്, നമാൻ ഗ്രൂപ്പ് എന്നീ മൂന്ന് ഭീമൻ കമ്പനികൾ 20,000 കോടി രൂപ ചെലവഴിച്ച് ധാരാവിയുടെ മുഖച്ഛായ മാറ്റുന്ന 'ധാരാവി റീഡെവലപ്‌മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ പ്രോജക്‌റ്റി'നായി മുന്നോട്ട് വന്നിട്ടുണ്ട്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി പുനർവികസന പദ്ധതി നടപ്പിലാക്കാൻ മഹാരാഷ്ട്രയിലെ സർക്കാരുകൾ കുറഞ്ഞത് നാല് ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
300 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ധാരാവി, മരുന്നുകള്‍, ലെതര്‍, പാദരക്ഷകള്‍, വസ്ത്രങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന നിരവധി ചെറുകിട, അസംഘടിത വ്യവസായങ്ങളുടെ കേന്ദ്രമാണ്. വാണിജ്യ കേന്ദ്രമായ ബാന്ദ്ര കുര്‍ള കോംപ്ലക്സിന് സമീപം സെന്‍ട്രല്‍ മുംബൈയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.
ഒരു മില്ല്യണ്‍ ജനസംഖ്യയുള്ള, ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ചേരികളിലൊന്നായ ധാരാവി മഹാമാരിയുടെ പിടിയിലും അകപ്പെട്ടിരുന്നു. 2009ല്‍ ധാരാവി കേന്ദ്രീകരിച്ച് നിര്‍മ്മിച്ച 'സ്ലംഡോഗ് മില്ല്യണയര്‍' എന്ന സിനിമയുടെ റിലീസിന് ശേഷമാണ് ഇവിടം ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്. ഈ ചിത്രം ഓസ്കര്‍ അവാര്‍ഡുകളും മറ്റ് അഭിമാനകരമായ നിരവധി അവാര്‍ഡുകളും നേടി.
രണ്ട് ഘട്ടങ്ങളായുള്ള ബൃഹദ് പദ്ധതിപദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 10 ലക്ഷത്തോളം വരുന്ന ജനസംഖ്യയെ പുനരധിവസിപ്പിക്കും. ചേരി നിവാസികളെ പുനരധിവസിപ്പിക്കാനുള്ള നിര്‍മ്മാണച്ചെലവും ലാഭവും ഡെവലപ്പര്‍ വീണ്ടെടുക്കുന്ന വില്‍പ്പന ഘടകമാണ് രണ്ടാമത്തേത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്