ഏ​ക്നാ​ഥ് ഷി​ന്‍​ഡ​യെ വ​ധി​ക്കു​മെ​ന്നു ഭീ​ഷ​ണി; ഒരാൾ  പി​ടി​യി​ല്‍

OCTOBER 3, 2022, 10:47 PM

ജയ്പു​ര്‍: മ​ഹാ​രാ​ഷ്‌​ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ന്‍​ഡ​യെ വ​ധി​ക്കു​മെ​ന്നു ഭീ​ഷ​ണി മു​ഴ​ക്കി​യ ആ​ള്‍ അ​റ​സ്റ്റി​ല്‍.പൂ​നെ സ്വ​ദേ​ശി അ​വി​നാ​ശ് വാ​ഗ്‌​മ​റെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​രു ഹോ​ട്ട​ലി​ല്‍​നി​ന്നാ​ണ് ഇ​യാ​ള്‍ ഫോ​ണി​ല്‍ ഭീ​ഷ​ണി​സ​ന്ദേ​ശം അ​യ​ച്ച​ത്.

കു​ടി​വെ​ള്ള​ത്തി​ന് അ​മി​ത വി​ല ഈ​ടാ​ക്കി​യ ഹോ​ട്ട​ലു​ട​മ​യെ കു​ഴ​പ്പ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​യു​ടെ ല​ക്ഷ്യ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ​യു​ള്ള വ​ധ​ഭീ​ഷ​ണി അ​തീ​വ​ഗൗ​ര​വ​ത്തോ​ടെ​യാ​ണു നോ​ക്കി​ക്കാ​ണു​ന്ന​തെ​ന്നു ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

vachakam
vachakam
vachakam

ഭീ​ഷ​ണി​സ​ന്ദേ​ശം ല​ഭി​ച്ച​തോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam