പ്രധാനമന്ത്രിയുടെ 2022ലെ  ആദ്യ വിദേശ യാത്ര യുഎഇയിലേക്ക്

NOVEMBER 29, 2021, 11:30 AM

ദില്ലി:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത വർഷത്തെ ആദ്യ വിദേശയാത്ര യുഎഇയിലേക്ക്. ജനുവരിയിൽ നടത്തുന്ന സന്ദർശനത്തിൽ ദുബായ് എക്സോപിയിൽ മോദി പങ്കെടുക്കും. ദുബായ് എക്സ്പോയിൽ ജനശ്രദ്ധ ആകർഷിച്ച ഇന്ത്യൻ പാവ്ലിയോൺ മോദി സന്ദർശിക്കും. 

ഇതിനൊപ്പം യുഎഇയിലെ ഭരണ പ്രതിനിധികളുമായും മോദി ചർച്ച നടത്തും. നേരത്തെ 2015, 2018, 2019 എന്നീ വർഷങ്ങളിൽ മോദി യുഎഇ സന്ദർശിച്ചിട്ടുണ്ട്. 

രാജ്യത്തെ ഉയർന്ന സിവിൽ ബഹുമതിയായ ഓർഡർ ഓഫ് സയിദും മോദിക്ക് ലഭിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

നാല് നിലകളുള്ള കൂറ്റൻ പവലിയൻ 75ാം സ്വാതന്ത്ര്യ വർഷാഘോഷങ്ങളുടെ ഭാ​ഗമായി ഇന്ത്യയുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കാൻ വേണ്ടി നിർമ്മിച്ചതാണ്. 

ഇതിനകം നാല് ലക്ഷത്തോളം പേർ പാവലിയൺ കണ്ടു. യുഎഇയിൽ ഏറ്റവും കൂ‌ടുതൽ പ്രവാസികൾ വരുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ആകെ യുഎഇ ജനസംഖ്യയുടെ 30 ശതമാനം ഇന്ത്യയിൽ നിന്നുള്ള പ്രവാസികളാണ്.


vachakam
vachakam
vachakam

 

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam