പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചയാളെ പെൺകുട്ടിയുടെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു 

JULY 2, 2022, 5:29 PM

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചയാളെ പെൺകുട്ടിയുടെ പിതാവും രണ്ട് സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നതായി റിപ്പോർട്ട്. തമിഴ്നാട് തിരുവണ്ണാമല സീയാര്‍ സ്വദേശി മുരുകനാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. 

സ്വകാര്യ ബസ് ഡ്രൈവറായ മുരുകൻ ബന്ധുവായ 16 കാരിയെയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. ആറുമാസങ്ങൾക്ക് മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ മറ്റാരുമില്ലാത്തപ്പോൾ അതിക്രമിച്ച് കയറി കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ജയിലാലിയിരുന്ന മുരുകൻ കഴിഞ്ഞ മാസം 23നാണ് പുറത്തിറങ്ങിയത്. മകളെ പീഡിപ്പിച്ച മുരുകനെ കൊലപ്പെടുത്തുമെന്ന് പെൺകുട്ടിയുടെ പിതാവ് പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം വീടിനടുത്തുള്ള പറമ്പിലേക്ക് പോയ മുരുകനെ പിതാവും സഹോദരങ്ങളും ചേർന്ന് പറമ്പിൽ ഒളിച്ചിരുന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മുരുകന്‍റെ കരച്ചിൽ കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

vachakam
vachakam
vachakam

തുടർന്ന് പെൺകുട്ടിയുടെ പിതാവിനെയും രണ്ട് സഹോദരങ്ങളെയും ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ മൂന്ന് പേരും കുറ്റം സമ്മതിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മകളോട് കാണിച്ച ക്രൂരത തനിക്ക് പൊറുക്കാനാകില്ലെന്നും ഇയാൾ നാട്ടിലിറങ്ങി നടക്കുന്നത് പെൺകുട്ടികൾക്ക് ഭീഷണിയായിരിക്കുമെന്നും പിതാവ് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam