ദേവനഹള്ളി: വിമാന ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ബാംഗ്ലൂരിൽ മലയാളി യുവാവ് അറസ്‌റ്റിൽ.
മെയ് 22 ന് രാവിലെ കൊച്ചിയിൽ നിന്ന് ബാംഗ്ലൂർ വഴി ഭോപ്പാലിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ എയർലൈൻസിലെ വനിത ജീവനക്കാരിക്ക് നേരെയാണ് അധിക്ഷേപമുണ്ടായത്.
മലയാളിയായ സിജിനെതിരെയാണ് (40) പരാതി നൽകിയിരിക്കുന്നത്.സിജിൻ ഗോവയിലേക്കുള്ള യാത്രയിലായിരുന്നു. 38-ാം നമ്പർ സീറ്റിൽ ഇരുന്ന ഇയാൾ ഫ്ലൈറ്റ് മാറുന്നതിനെക്കുറിച്ച് ഇൻഡിഗോ സ്‌റ്റാഫിനോട് വിവരം തിരക്കിയിരുന്നു.
ചോദ്യത്തിന് മറുപടിയായി കെംപഗൗഡ ഇന്‍റർനാഷണൽ എയർപോർട്ടിൽ ഇറങ്ങാനും മറ്റൊരു വിമാനത്തിൽ ഗോവയിലേക്ക് പോകാനും ജീവനക്കാരി പറഞ്ഞു.
ഈയവസരത്തിലാണ് സീറ്റിന് സമീപം നിന്നിരുന്ന യുവതിയുടെ ശരീരത്തിൽ ഇയാൾ സ്‌പർശിക്കുന്നത്. യുവതി ഇത് ചോദ്യം ചെയ്‌തെങ്കിലും ഇയാൾ മറുപടി നൽകിയില്ല.
ഇതേ തുടർന്ന് യാത്രക്കാരൻ തന്നെ സ്‌പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തുവെന്നാരോപിച്ച് ഇരയായ യുവതി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെ ആക്‌ട് 354(എ) പ്രകാരം കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്