മു​ട്ടി​ല്‍ മ​രം​മു​റി​ക്കേ​സി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടു​ന്നു

JUNE 10, 2021, 9:04 PM

ന്യൂ​ഡ​ൽ​ഹി: മു​ട്ടി​ൽ മ​രം​മു​റി​ക്കേ​സി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്നു. കോ​ടി​ക​ളു​ടെ അ​ന​ധി​കൃ​ത മ​രം​മു​റി​ക്കു പി​ന്നി​ൽ ഉ​ന്ന​ത​ല ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് വി.​മു​ര​ളീ​ധ​ര​ൻ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ കേ​സി​ൽ റി​പ്പോ​ർ​ട്ട് തേ​ടി. 

വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ൻറെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ ജാ​വ​ഡേ​ക്ക​റി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ നീ​ക്കം ന​ട​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു. കേ​ന്ദ്ര​വ​നം​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ൻ​റെ കീ​ഴി​ൽ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​നേ വ​സ്തു​ത​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രാ​നാ​കൂ എ​ന്ന് ക​ത്തി​ൽ പ​റ​യു​ന്നു.

vachakam
vachakam
vachakam

അതേസമയം തൃ​ശൂ​രി​ൽ​നി​ന്നും മു​റി​ച്ചു​ക​ട​ത്തി​യ ഈ​ട്ടി, തേ​ക്ക് ത​ടി​ക​ൾ മ​ല​പ്പു​റ​ത്ത് ക​ണ്ടെ​ത്തി. വാ​ണി​യ​മ്പ​ല​ത്തെ മി​ല്ലി​ൽ​നി​ന്നാ​ണ് ത​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ടി​ക​ൾ ക​ണ്ടെ​ത്താ​നാ​യ​ത്.

തൃ​ശൂ​രി​ൽ നി​ന്ന് 20 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ഈ​ട്ടി മ​രം ക​ട​ത്തി​യെ​ന്നാ​ണ് വി​വ​രം. തൃ​ശൂ​ർ മ​ച്ചാ​ട് റേ​ഞ്ചി​നു കീ​ഴി​ലു​ള്ള എ​ള​നാ​ട്, പു​ല​ക്കോ​ട് പ​രി​ധി​യി​ലാ​ണ് വ്യാ​പ​ക​മാ​യ മ​രം​വെ​ട്ട് ന​ട​ന്ന​ത്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam