ഡൽഹി: തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് സർക്കാർ ജീവനക്കാരെ ജമ്മു കശ്മീർ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
ഭരണഘടനയിലെ സെക്ഷൻ 311 (2) (c) വകുപ്പ് പ്രകാരമാണ് ലെഫ്റ്റനന്റ് ഗവർണറുടെ നടപടി. സ്കൂൾ അധ്യാപകനായ സഹീർ അബ്ബാസ്, ഫാർമസിസ്റ്റ് ആയ അബ്ദുൾ റഹ്മാൻ നൈക എന്നിവരാണ് പുറത്താക്കപ്പെട്ടത്.
കുൽഗാം ദേവസർ സ്വദേശിയാണ് അബ്ദുൽ റഹ്മാൻ നൈക. 1992 ലാണ് ഇദ്ദേഹം സർക്കാർ സർവീസിൽ ജോയിൻ ചെയ്തത്. ദേവസർ സ്വദേശിയായിരുന്ന ഗുലാം ഹസൻ ലോൺ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അബ്ദുൽ റഹ്മാൻ നൈക്കയുടെ ഭീകരബന്ധം വെളിച്ചത്തായത്. താഴ്വരയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ഹിസ്ബുൾ മുജാഹിദിന്റെ ശ്രമങ്ങൾക്ക് പ്രദേശവാസിയായ അബ്ദുൾ റഹ്മാൻ നൈക ചുക്കാൻ പിടിച്ചു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
റഹ്മാനും അദ്ദേഹത്തിന്റെ കൂട്ടാളികളും ആയുധങ്ങളുമായാണ് പിടിയിലായത്. ഇവരിൽനിന്ന് ഗ്രാനേഡുകളും എ കെ 47 വെടിക്കോപ്പുകളും കണ്ടെത്തിയിരുന്നു.
ഹിസ്ബുൾ മുജാഹിദീൻ ഭീകരരായ മുഹമ്മദ് അമീൻ, റിയാസ് അഹമ്മദ്, മുദസിർ അഹമ്മദ് എന്നിവർക്ക് ഒളിത്താവളം ഒരുക്കിയതാണ് സഹീർ അബ്ബാസ് ചെയ്ത കുറ്റം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്