തെലുങ്കാനയിൽ സമ്പൂർണ ലോക്ഡൗൺ

MAY 11, 2021, 4:57 PM

കൊറോണയുടെ പശ്ചാത്തലത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തി തെലുങ്കാനയും. കൊറോണ പ്രതിദിന രോഗ നിരക്ക് ഉയർന്നതോടെയാണ് സംസ്ഥാനം അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്. പത്ത് ദിവസത്തേക്കാണ് ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഈ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾക്ക് മാത്രമേ അനുമതിയുള്ളൂ. രാവിലെ 10 മുതൽ രാത്രി 10 മണിവരെയാണ് അവശ്യസർവ്വീസുകൾ അനുവദിക്കുക.

കൊറോണയുടെ രണ്ടാം തരംഗം പൊട്ടിപ്പുറപ്പെട്ടപ്പോൾ അടച്ചിടൽ ഏർപ്പെടുത്താതെ നിയന്ത്രണങ്ങൾ തുടർന്നുകൊണ്ടിരുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് തെലുങ്കാന. കഴിഞ്ഞ രണ്ട് ആഴ്ചയായി സംസ്ഥാനത്ത് രാത്രികാല നിരോധനാജ്ഞമാത്രമാണ് ഉണ്ടായിരുന്നത്.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിന് പുറമേ തമിഴ്‌നാട്, കർണാടക, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ സമ്പൂർണ ലോക് ഡൗൺ ഏർപ്പെടുത്തിയിരുന്നു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam