ഇനി എടിഎമ്മിൽ നിന്നും പണം മാത്രമല്ല, സ്വർണവും; സ്വർണ എടിഎമ്മിന്റെ വിവരങ്ങൾ അറിയാം 

DECEMBER 7, 2022, 5:09 AM

പണം പിന്‍വലിക്കുന്നതിന് ഇപ്പോള്‍ എടിഎമ്മുകള്‍, യുപിഐ, നെറ്റ് ബാങ്കിംഗ്, മൊബൈല്‍ വാലറ്റുകള്‍ എന്നിവ ഉപയോഗിക്കുന്നത് നമുക്ക് പുതുമയുള്ള കാര്യം അല്ല. എന്നാൽ എടിഎമ്മുകളിൽ നിന്നും സ്വർണം ലഭിച്ചാലോ?

ജ്വല്ലറി സന്ദര്‍ശിക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ എടിഎം വഴി സ്വര്‍ണം വാങ്ങാം. സാധാരണ എടിഎം പോലെ തോന്നിക്കുന്ന ഈ എടിഎം തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഗോള്‍ഡ്സിക്ക എന്ന കമ്പനിയാണ് ഇന്ത്യയില്‍ ആദ്യമായി സ്വര്‍ണ എടിഎം സ്ഥാപിച്ചത്.

24 മണിക്കൂറും ലഭ്യത, വില പരിധിക്കുള്ളില്‍ സ്വര്‍ണം വാങ്ങാം തുടങ്ങി ഒട്ടേറെ നേട്ടങ്ങള്‍ ഗോള്‍ഡ് എടിഎമ്മിനുണ്ടെന്ന് കമ്പനി പറയുന്നു. ഇടപാടുകള്‍ക്ക് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം. ഹൈദരാബാദ് ആസ്ഥാനമായുള്ള ഓപ്പണ്‍ക്യൂബ് ടെക്‌നോളജീസ് എന്ന സ്ഥാപനമാണ് സ്വര്‍ണ എടിഎമ്മിനുള്ള സോഫ്റ്റ്വെയര്‍ വികസിപ്പിച്ചത്. ഹൈദരാബാദിലെ ബേഗംപേട്ടിലുള്ള ഗോള്‍ഡ്സിക്ക കോര്‍പ്പറേറ്റ് ആസ്ഥാനത്താണ് ആദ്യത്തെ തല്‍സമയ സ്വര്‍ണ എടിഎം സ്ഥിതി ചെയ്യുന്നത്.

vachakam
vachakam
vachakam

അഞ്ച് കിലോ സ്വര്‍ണം സൂക്ഷിക്കാനുള്ള ശേഷിയാണ് സ്വര്‍ണ എടിഎമ്മിനുള്ളത്. 0.5 ഗ്രാം, ഒരു ഗ്രാം, രണ്ട് ഗ്രാം, അഞ്ച് ഗ്രാം, 10 ഗ്രാം, 20 ഗ്രാം, 50 ഗ്രാം, 100 ഗ്രാം എന്നീ ഓപ്ഷനുകളില്‍ സ്വര്‍ണം വാങ്ങാം. എന്നാൽ സ്വര്‍ണ വില എപ്പോഴും ചാഞ്ചാട്ടം കാണിക്കുന്നതിനാല്‍ അത് വാങ്ങുന്നത് വെല്ലുവിളിയാണെന്ന് ഗോള്‍ഡ്സിക്ക അധികൃതര്‍ പറയുന്നു. അതിനാല്‍ സ്വര്‍ണം കൂടുതല്‍ താങ്ങാനാവുന്നതും കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.എടിഎമ്മില്‍ നിന്ന് വിതരണം ചെയ്യുന്ന സ്വര്‍ണ നാണയങ്ങള്‍ 24 കാരറ്റും 999 പരിശുദ്ധിയുമുള്ളതാണെന്നും കമ്പനി വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam