തേങ്ങാ കഷ്ണം തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. തെലങ്കാനയിൽ ഇന്നലെ പുലർച്ചെ നാലരയോടെയാണ് സംഭവം ഉണ്ടായത്. അപകടമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലേയ്ക്ക് പോകും വഴി കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
പൂജയ്ക്ക് ഉപയോഗിച്ച തേങ്ങയാണ് കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയതെന്ന് പൊലീസ് പറയുന്നു. കുഞ്ഞ് കരച്ചിൽ നിർത്താത്തതിനെ തുടർന്നാണ് കളിക്കാനായി മാതാപിതാക്കൾ ഒരു കഷ്ണം തേങ്ങ കുഞ്ഞിന് നൽകിയത് .
തേങ്ങ കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ ഉടൻ തന്നെ മാതാപിതാക്കൾ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും കുഞ്ഞു മരണപ്പെടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്