മൈസൂരു ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം ഉണ്ടായത്. ആളൊഴിഞ്ഞ മുറിയിലാണ് അധ്യാപികയും വിദ്യാര്‍ഥിയും ചുംബിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മറ്റൊരു വിദ്യാര്‍ഥി പകര്‍ത്തുകയായിരുന്നു.
പിന്നീട് സാമൂഹികമാധ്യമത്തിലൂടെ ഈ ചുംബന രംഗം പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ നാട്ടുകാര്‍ അധ്യാപികയ്ക്കെതിരേ സ്കൂള്‍ അധികൃതര്‍ക്ക് പരാതി നല്കി. തുടര്‍ന്ന് സ്കൂളില്‍ വിദ്യാര്‍ഥിയെ ചുംബിച്ച അധ്യാപികയ്ക്കെതിരേ വിദ്യാഭ്യാസവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
അധ്യാപികയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു.അതേസമയം വിദ്യാര്‍ഥിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കനത്ത പ്രതിഷേധം ആണ് ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്