പഴനി: മധുരയില്‍ നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി പഴനി റോഡ് മേല്‍പ്പാലത്തില്‍ നിന്നും താഴെവീണ് ഡ്രൈവര്‍ മരിച്ചു. കര്‍ണാടക സ്വദേശി ചന്ദ്രശേഖര്‍ (60) ആണ് മരിച്ചത്. സഹായി, ഹൊസൂര്‍ പിണ്ണമംഗലം സ്വദേശി കിരണിന് (35) ഗുരുതരമായി പരിക്കേറ്റു.
വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മധുര-ദിണ്ടിക്കല്‍ ദേശീയപാതയില്‍വെച്ച് ടയര്‍പൊട്ടി നിയന്ത്രണംവിട്ട് താഴേക്കുവീഴുകയായിരുന്നു. ഉടന്‍ പൊലീസെത്തി കിരണിനെ ദിണ്ടിക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അപകട സമയത്ത് ടാങ്കര്‍ ലോറിയില്‍ ഇന്ധനം ഉണ്ടായിരുന്നില്ല. മേല്‍പ്പാലത്തിനു താഴെയുള്ള റോഡില്‍ വാഹനങ്ങളും ജനങ്ങളും ഇല്ലാത്തതും വലിയൊരു അപകടം ഒഴിവാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്