രാഹുൽ ​ഗാന്ധിക്ക് ശിക്ഷ വിധിച്ച സൂറത്ത് കോടതി ജഡ്ജിക്ക് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം

MARCH 30, 2023, 4:32 PM

ഗാന്ധിന​ഗർ: രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ മാനനഷ്ടക്കേസിൽ ശിക്ഷ വിധിച്ച സൂറത്ത് കോടതി മജിസ്ട്രേറ്റിന് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം. 

ഹരീഷ് ഹസ്മുഖ് വർമയ്ക്കാണ് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്. ​ഗുജറാത്തിലെ വഡോദര സ്വദേശിയായ ഹരീഷ് ഹസ്മുഖ് വർമ നിലവിൽ സൂറത്ത് കോടതി സിജെഎം ആണ്. 

മഹാരാജ സായാജിറാവു കോളേജിൽ നിന്നാണ് ഹരീഷ് ഹ​സ്മുഖ് വർമ എൽഎൽബി പൂർത്തിയാക്കിയത്. ഇതിന് ശേഷം ജുഡീഷ്യൽ ഓഫീസറായി. ജുഡീഷ്യൽ സർവീസിൽ പത്ത് വർഷത്തിലേറെ അനുഭവ സമ്പത്തുണ്ട് ഹരീഷ് ഹ​സ്മുഖ് വർമയ്ക്ക്.

vachakam
vachakam
vachakam

അതേസമയം മാനനഷ്ടക്കേസിൽ സൂറത്ത് വിധിക്കെതിരായ അപ്പീൽ ഏപ്രിൽ അഞ്ചിന് മുമ്പ് സമർപ്പിക്കും. മനു അഭിഷേക് സിങ് വി ഉൾപ്പെടുന്ന കോൺ​ഗ്രസിന്റെ നിയമ വിഭാ​ഗം രാഹുലിനെതിരായ എല്ലാ കേസുകളും ഏറ്റെടുത്തതായാണ് വിവരം. 

മോദി പരാമർശത്തിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് പട്ന കോടതി രാഹുലിന് നോട്ടീസ് അയച്ചിട്ടുണ്ട്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam