പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

MAY 26, 2023, 6:52 AM

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പ്രസിഡന്റ് ദ്രൗപതി മുര്‍മു പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി  വെള്ളിയാഴ്ച പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.

ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

രാഷ്ട്രപതിയെ ഉദ്ഘാടനച്ചടങ്ങില്‍ ഉള്‍പ്പെടുത്താത്തതുവഴി കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ലംഘനമാണ് നടത്തിയതെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ സി ആര്‍ ജയ സുകിന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

'പാര്‍ലമെന്റ് ഇന്ത്യയുടെ പരമോന്നത നിയമനിര്‍മ്മാണ സ്ഥാപനമാണ്. പാര്‍ലമെന്റില്‍ രാഷ്ട്രപതിയും രണ്ട് സഭകളും ഉള്‍പ്പെടുന്നു, (ലോക്‌സഭയും രാജ്യസഭയും) ഹര്‍ജിയില്‍ പറയുന്നു.

ഏത് സഭയും വിളിച്ചുചേര്‍ക്കാനും പിരിച്ചുവിടാനും രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നും അതില്‍ പറയുന്നു. പാര്‍ലമെന്റോ ലോക്സഭയോ പിരിച്ചുവിടാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതിയെ കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചിട്ടില്ലെന്നും ഇത് അനുചിതമാണെന്നും ഹര്‍ജിയില്‍ വാദിച്ചു.

'രാഷ്ട്രപതി പാര്‍ലമെന്റിന്റെ അവിഭാജ്യ ഘടകമാണ്, ശിലാസ്ഥാപന ചടങ്ങില്‍ നിന്ന് രാഷ്ട്രപതിയെ എന്തിനാണ് ഒഴിവാക്കിയത്? ഇപ്പോള്‍ രാഷ്ട്രപതിയെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുന്നില്ല. സര്‍ക്കാരിന്റെ ഈ തീരുമാനം ഉചിതമല്ല,' ഹര്‍ജിയില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam