ന്യൂഡല്‍ഹി: വിദേശ സംഭാവനകള്‍ സ്വീകരിച്ചതു സംബന്ധിച്ച് കണക്ക് ഹാജരാക്കാത്തതിനെ തുടര്‍ന്ന് എഫ്സിആര്‍എ രജിസ്ട്രേഷന് നഷ്ടപ്പെട്ട മിഷണറീസ് ഓഫ് ചാരിറ്റി ഉള്‍പ്പെടെയുള്ള എന്‍.ജി.ഒകള്‍ക്ക് അനകൂലമായി ഇടക്കാല വിധി പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. അപേക്ഷ നല്കിയ എന്‍.ജി.ഒകള്‍ക്ക് ലൈസന്‍സ് നീട്ടി നല്‍കിയതായി കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്നാണിത്.
വിഷയത്തില്‍ ഇപ്പോള്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ സുപ്രീം കോടതി എന്‍.ജി.ഒകള്‍ ആദ്യം സര്‍ക്കാരിനെ സമീപിക്കണമെന്ന് വ്യക്തമാക്കി. തീരുമാനങ്ങളില്‍ അതൃപ്തിയുണ്ടെങ്കില്‍ കോടതിയില്‍ വാദം കേള്‍ക്കാം. ലൈസന്‍സ് പുതുക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന് മുമ്പാകെ ഇക്കാര്യം അവതരിപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. അതിനുശേഷം നിയമപ്രകാരം തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു.
ആറായിരത്തോളം എന്‍.ജി.ഒകളുടെയും മറ്റ് സംഘടകളുടെയും വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് (എഫ്സിആര്‍എ ) ആണ് നേരത്തെ റദ്ദായത്. ഇവയില്‍ ഭൂരിഭാഗവും പുതുക്കുന്നതിന് അപേക്ഷ നല്‍കാത്ത സാഹചര്യത്തിലാണ് ഇതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്