വിവാഹം കഴിക്കാന്‍ തയ്യാറായില്ല എന്നതുകൊണ്ട് ആത്മഹത്യാ പ്രേരണ നിലനില്‍ക്കില്ല; നിരീക്ഷണവുമായി സുപ്രീം കോടതി

NOVEMBER 29, 2024, 9:19 PM

ന്യൂഡല്‍ഹി: വിവാഹം കഴിക്കാന്‍ തയ്യാറായില്ല എന്നത് കൊണ്ടുമാത്രം ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി. കുറ്റാരോപിതന്‍ തന്റെ പ്രവൃത്തികളിലൂടെ മരിച്ചയാള്‍ക്ക് ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന സാഹചര്യം സൃഷ്ടിച്ചാല്‍ മാത്രമേ കുറ്റം നിലനില്‍ക്കുകയുള്ളൂവെന്ന് കോടതി നിരീക്ഷിച്ചു.

പെണ്‍സുഹൃത്തിന്റെ ആത്മഹത്യയില്‍ കര്‍ണാടകാ സ്വദേശിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസില്‍ തീര്‍പ്പുകല്‍പ്പിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം.

കമറുദ്ദീന്‍ ദസ്തഗിര്‍ സനാദിയുടെ പെണ്‍സുഹൃത്തായിരുന്ന 21 കാരി 2007 ഓഗസ്റ്റില്‍ ആത്മഹത്യ ചെയ്തിരുന്നു. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന യുവതിയുടെ മാതാവിന്റെ പരാതിയില്‍ സനാദിക്കെതിരെ കേസെടുത്തു. വിചാരണക്കോടതി കുറ്റവിമുക്തനാക്കിയ സനാദിയെ ഹൈക്കോടതി ശിക്ഷിച്ചു. വഞ്ചന, ആത്മഹത്യാ പ്രേരണക്കുറ്റങ്ങളില്‍ സനാദിയെ കുറ്റക്കാരനാണെന്ന് കര്‍ണാടക ഹൈക്കോടതി വിധിച്ചു. ഇതാണ് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് റദ്ദാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam