കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിലെ പുരോഗതി സുപ്രീംകോടതി ഇന്ന് വിലയിരുത്തും

NOVEMBER 29, 2021, 7:00 AM

ന്യൂഡൽഹി:കോവിഡ്-19 ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിലെ പുരോഗതി സുപ്രീംകോടതി ഇന്ന്(November-29) വിലയിരുത്തും.

പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ ഗൗരവ് കുമാര്‍ ബന്‍സല്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണ്, ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്.

സംസ്ഥാനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ക്രോഡീകരിച്ച്‌ കൈമാറാന്‍ കോടതി കഴിഞ്ഞതവണ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

vachakam
vachakam
vachakam

കോവിഡ്-19 ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അന്‍പതിനായിരം രൂപയാണ് കൈമാറുന്നത്.

അതേസമയം, രാജ്യത്തെ വാക്‌സിന്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന പൊതുതാത്പര്യഹര്‍ജി ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam