മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി  സുബ്രഹ്മണ്യന്‍ സ്വാമി

NOVEMBER 25, 2021, 10:26 AM

ന്യൂഡല്‍ഹി:മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി  സുബ്രഹ്മണ്യന്‍ സ്വാമി.ബി.ജെ.പി രാജ്യസഭ എം.പിയാണ് ഇദ്ദേഹം.

ഭരണത്തിന്‍റെ എല്ലാ മേഖലകളിലും മോദി സര്‍ക്കാര്‍ പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതിര്‍ത്തി സുരക്ഷയിലും സാമ്പത്തിക മേഖലയിലും കേന്ദ്രം സര്‍ക്കാര്‍ പരാജയപ്പെട്ടു.

vachakam
vachakam
vachakam

അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധി കൈകാര്യ ചെയ്തതിലും വന്‍പരാജയമായിരുന്നു.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തിലും കേന്ദ്ര സര്‍ക്കാറിനെ അദ്ദേഹം കുറ്റപ്പെടുത്തി.

അഭ്യന്തര സുരക്ഷയില്‍ ഇപ്പോഴത്തെ സര്‍ക്കാറിനു കീഴില്‍ കശ്മീര്‍ അന്ധാകാരവസ്ഥയിലാണ്.

vachakam
vachakam
vachakam

മോദി സര്‍ക്കാറിന്‍റെ സാമ്പത്തിക-വിദേശ നയങ്ങളില്‍ സ്ഥിരം വിമര്‍ശകനായ സുബ്രഹ്മണ്യന്‍ സ്വാമിയെ അടുത്തിടെ നടന്ന സംഘടന പുനസംഘടനയില്‍ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍നിന്ന് ഒഴിവാക്കിയിരുന്നു.

കഴിഞ്ഞദിവസം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, തൃണമുല്‍ പാര്‍ട്ടിയില്‍ ചേരുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam