കോട്ട: രാജസ്ഥാനിലെ കോട്ട നഗരം കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് പേരുകേട്ടതാണ്. ഈ നഗരം വിദ്യാര്‍ത്ഥികളുടെ മരണത്തിനും കുപ്രസിദ്ധമാണ്. വിദ്യാര്‍ത്ഥികളുടെ അപകടമരണങ്ങള്‍ ഇവിടെ തുടര്‍ക്കഥയാണ്. ഓരോ മാസവും ഇവിടെ വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കുന്ന സംഭവങ്ങള്‍ പുറത്തുവരുന്നു.
ഇപ്പോള്‍ കോട്ടയിലെ ഹോസ്റ്റലിന്റെ ആറാം നിലയുടെ ജനലില്‍ നിന്ന് വീണ് ഒരു വിദ്യാര്‍ത്ഥി മരിച്ചു. വേദനാജനകമായ ഈ അപകടത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ചില സുഹൃത്തുക്കള്‍ ബാല്‍ക്കണിയില്‍ ഇരുന്നു ഗെയിം കളിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗെയിം കളിച്ച് കഴിഞ്ഞ് എല്ലാവരും എഴുന്നേറ്റ് പോകാന്‍ തുടങ്ങുന്നു. ഒരു വിദ്യാര്‍ത്ഥി ബാലന്‍സ് നഷ്ടപ്പെട്ട് ജനാലയില്‍ നിന്ന് താഴേക്ക് വീണതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ സ്ഥലത്തെത്തി ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോട്ടയിലെ ജവഹര്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെട്രോള്‍ പമ്പിന് പിന്നില്‍ നിര്‍മിച്ച ഹോസ്റ്റലിലാണ് സംഭവം.
പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി സ്വേദേശി ഇഷാന്‍ഷു ഭട്ടാചാര്യ ആണ് മരിച്ചത്. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ആറുമാസം മുമ്പാണ് ഇഷാന്‍ഷു കോട്ടയിലെത്തിയത്. വ്യാഴാഴ്ച രാത്രി സുഹൃത്തുക്കള്‍ ഹോസ്റ്റലിന്റെ ആറാം നിലയില്‍ ഇരുന്നു മൊബൈലില്‍ ഗെയിം കളിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് സുഹൃത്തുക്കളെല്ലാം പുറത്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഇഷാന്‍ഷു ബാലന്‍സ് തെറ്റി താഴെ വീണുവെന്നും സംഭവസമയത്ത് കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥി പറഞ്ഞു. ബാല്‍ക്കണി വല ഉള്‍പ്പെടെ ആറാം നിലയില്‍ നിന്ന് താഴേക്ക് വീണു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്