കോവിഡ് -19 പരിശോധന വർധിപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ  നിർദേശിച്ച് കേന്ദ്രസർക്കാർ

NOVEMBER 21, 2020, 9:48 PM

ന്യൂഡൽഹി:കോവിഡ്-19 കേസുകളിലെ വർധന പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി കോവിഡ് -19 പരിശോധന വർധിപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദേശിച്ച് കേന്ദ്രസർക്കാർ.രാജ്യത്ത് പൊതുവെ കോവിഡ്-19 കേസുകളിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും ചില സംസ്ഥാനങ്ങിൽ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിർദേശം.

യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളിൽ പ്രതിദിന കോവിഡ് -19 കേസുകളിൽ തുടർച്ചയായ വർധന രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ, ഇന്ത്യയിലെ കോവിഡ്-19 വ്യാപനം പിടിച്ചുനിർത്താൻ എല്ലാവിധ മുൻകരുതൽ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രോഗബാധ ഉയരുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും പരിശോധന ശക്തമാക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്, കേന്ദ്ര ആരോഗ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

ഒരു ഘട്ടത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.4 ശതമാനമായി കുറഞ്ഞെങ്കിലും ഇപ്പോൾ അത് നാല് ശതമാനത്തിന് മുകളിൽ തുടരുകയാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചയോളം അഞ്ച് ശതമാനത്തിൽ താഴെയായായി തുടരുകയാണെങ്കിൽ രോഗബാധ നിയന്ത്രണ വിധേയമായി കണക്കാക്കാം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. നിലിവിൽ ഇന്ത്യയിൽ പ്രതിദിനം പത്ത് ലക്ഷം കോവിഡ്-19 പരിശോധനകൾ നടത്തുന്നുണ്ട്.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS