ഉത്തര്‍പ്രദേശ് നിയമസഭാ നടപടികള്‍ ഫേസ്ബുക്കില്‍ ലൈവിട്ട് സമാജ് വാദി പാര്‍ടി എംഎല്‍എ. സംഭവം ശ്രദ്ധയില്‍പെട്ട സ്പീകര്‍ എംഎല്‍എയോട് സഭാ സമ്മേളനത്തില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. ഇത് നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തിനിടയാക്കിയതായി റിപ്പോർട്ട്.
രാംപൂര്‍ ഉപതെരഞ്ഞെടുപ്പ് 'ജനാധിപത്യത്തിന്റെ കൊലപാതകം' എന്ന വിഷയം സഭയില്‍ ഉന്നയിക്കുന്നതിനിടെയാണ് പ്രതിപക്ഷ അംഗം സഭാനടപടികള്‍ ഫേസ്ബുകില്‍ ലൈവ് ഇട്ടത് ശ്രദ്ധയില്‍പ്പെടുന്നതെന്ന് സ്പീകര്‍ സതീഷ് മഹാന പറഞ്ഞു. അതുല്‍ പ്രധാനാണ് ഇത്തരം പ്രവൃത്തി ചെയ്തതെന്നും തുടര്‍ന്ന് അദ്ദേഹത്തോട് സഭാ സമ്മേളനത്തില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നും സ്പീകര്‍ കൂട്ടിച്ചേർത്തു.
എംഎല്‍എ സഭ വിട്ടതിന് പിന്നാലെ അദ്ദേഹത്തിന് നിയമസഭാ ചട്ടങ്ങള്‍ അറിയാത്തതുകൊണ്ടാണെന്നും, ആദ്യമായി നിയമസഭയിലെത്തിയതിനാലാണ് ഇത്തരം പ്രവൃത്തിയെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും എസ്പി അംഗങ്ങള്‍ സ്പീകറോട് അഭ്യര്‍ഥിച്ചു.
തുടർന്ന് നിയമത്തെ കുറിച്ചുള്ള അറിവില്ലായ്മ ഒരു ഒഴിവ് കഴിവായി അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ സ്പീകര്‍ ഒടുവില്‍ പ്രതിപക്ഷ അംഗങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം സഭയില്‍ ഹാജരാകാന്‍ അനുവദിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്