ദയാവധം തേടി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോകാനൊരുങ്ങുന്ന സുഹൃത്തിന്റെ യാത്രയ്ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് യുവതി കോടതിയില്‍

AUGUST 12, 2022, 5:24 PM

ദയാവധം തേടി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോകാനൊരുങ്ങുന്ന സുഹൃത്തിന്റെ യാത്രയ്ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് യുവതി കോടതിയില്‍. സുഹൃത്തിന് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കരുതെന്ന് കേന്ദ്രസര്‍കാരിന് നിര്‍ദേശം നല്‍കണമെന്നാശ്യപ്പെട്ടാണ് യുവതി ഡല്‍ഹി കോടതിയെ സമീപിച്ചിരിക്കുന്നത്.

നാല്‍പതുകളുടെ അവസാനത്തിലുള്ള തന്റെ സുഹൃത്ത് മയാള്‍ജിക് എന്‍സെഫലോമയലിറ്റിസ് അഥവാ ഫാറ്റിഗ് സിന്‍ഡ്രോം എന്ന രോഗം മൂലം ബുദ്ധിമുട്ടുകയാണെന്നും ചികിത്സകന്റെ സഹായത്തോടെയുള്ള ആത്മഹത്യയ്ക്ക് വേണ്ടിയാണ് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോകാനൊരുങ്ങുന്നതെന്നും 49-കാരിയായ യുവതി കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

2014 ലാണ് സുഹൃത്തില്‍ രോഗത്തിന്റെ ആദ്യലക്ഷണം പ്രകടമായതെന്നും പിന്നീട് രോഗം ഗുരുതരമായതോടെ ചലനശേഷി കുറയുകയും വീടിനുള്ളില്‍ ഏതാനും ചുവടുകള്‍ മാത്രം നടക്കാന്‍ സാധിക്കുന്ന അവസ്ഥയിലെത്തിയെന്നും ഹര്‍ജിക്കാരി പറയുന്നു.

vachakam
vachakam
vachakam

ഇന്ത്യയിലോ വിദേശത്തോ ചികിത്സക്കായുള്ള പണത്തിനായി ബുദ്ധിമുട്ടില്ല. എന്നാല്‍ രോഗിയായ സുഹൃത്ത് ഇപ്പോള്‍ ദയാവധത്തിനായി വാശിപിടിക്കുകയാണ്. ചികിത്സിച്ചാല്‍ ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും ഹര്‍ജിക്കാരി സൂചിപ്പിക്കുന്നു.

നേരത്തെ എയിംസില്‍ ചികിത്സയിലായിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചികിത്സ മുടങ്ങി. ദയാവധം എന്നത് സുഹൃത്തിന്റെ പ്രായമേറിയ മാതാപിതാക്കള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഏറെ മനോവിഷമമുണ്ടാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

ചികിത്സയ്ക്കായുള്ള യാത്ര എന്ന നിലയില്‍ സുഹൃത്തിന് വിസ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനായി ഒരു മെഡികല്‍ ബോര്‍ഡിനെ നിയോഗിക്കാന്‍ കേന്ദ്രസര്‍കാരിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam