'വിമതരില്‍ നിന്ന് തനിക്കും ഓഫര്‍ കിട്ടി, പക്ഷെ പോയില്ല'; വെളിപ്പെടുത്തലുമായി സഞ്ജയ് റാവത്ത്

JULY 2, 2022, 2:56 PM

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍, ഗുവാഹത്തിയിലെ വിമത ഗ്രൂപ്പില്‍ ചേരാന്‍ തനിക്കും വാഗ്ദാനം ലഭിച്ചിരുന്നുവെന്ന് വ്യക്തമാക്കി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. എന്നാല്‍ താന്‍ ബാലാസാഹെബ് താക്കറെയുടെ പിന്‍ഗാമിയായതു കൊണ്ട് നിരസിച്ചെന്നും റാവത്ത് പറഞ്ഞു. 

ഏക്നാഥ് ഷിന്‍ഡെ ശിവസേനയുടെ മുഖ്യമന്ത്രിയല്ലെന്നും റാവത്ത് പറഞ്ഞു. യഥാര്‍ത്ഥ ശിവസേനക്കാര്‍ ഒരിക്കലും പ്രലോഭനങ്ങളില്‍ വീഴില്ല. അവര്‍ ഉദ്ധവ് താക്കറെക്ക് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്കറിയാവുന്നതിനാല്‍ ഞാന്‍ ആത്മവിശ്വാസത്തോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേക്ക് (ഇഡി) പോയി. പത്ത് മണിക്കൂര്‍ അവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കി കഴിഞ്ഞതിന് ശേഷമാണ് ഞാന്‍ ഇ.ഡി ആസ്ഥാനത്ത് നിന്ന് മടങ്ങിയത്'- റാവത്ത് പറഞ്ഞു. സത്യം നിങ്ങളുടെ പക്ഷത്താണെങ്കില്‍ എന്തിനാണ് ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam