നീലച്ചിത്ര നിർമാണക്കേസ്; ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും വീട്ടിൽ റെയ്ഡ്

NOVEMBER 29, 2024, 3:04 PM

മുംബൈ: ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ വീട്ടിലും ഓഫീസിലും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നടപടി.

വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് ആരംഭിച്ച റെയ്ഡ് തുടരുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വീട്ടിലും ഓഫീസിലുമായി രേഖകൾ പരിശോധിച്ചുവരികയാണ്.

കേസിൽ ഉൾപ്പെട്ട മറ്റുള്ളവരുടെ ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയുടെ വീടും ഓഫീസും ഉൾപ്പെടെ മുംബൈയിലെ 15 സ്ഥലങ്ങളിലും ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിലും ഇഡി ഇതുവരെ റെയ്ഡ് നടത്തി.

vachakam
vachakam
vachakam

പുണെ ജില്ലയിലെ പാവ്‌ന അണക്കെട്ടിന് സമീപമുള്ള വസതിയും ഫാം ഹൗസും ഒഴിയാൻ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 2024 സെപ്റ്റംബറിൽ ദമ്പതികൾക്ക് കോടതിയിൽനിന്ന് ഒരു നോട്ടീസ് ലഭിച്ചിരുന്നു. 

'ഹോട്ട്‌ഷോട്ട്' എന്ന ആപ്ലിക്കേഷൻ വഴി നീല ചിത്ര വിതരണം നടത്തി ധനസമ്പാദനം നടത്തുന്നുവെന്ന കേസുമായി ബന്ധപ്പെട്ട് കുന്ദ്ര മാസങ്ങളായി ഇ.ഡിയുടെ നിരീക്ഷണത്തിലാണ്. ആപ്പിൾ, ഗൂഗിൾ പ്ലേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ മുമ്പ് ലഭ്യമായിരുന്ന ആപ്പ്, പൊതുപരവും നിയമപരവുമായ പരിശോധനയ്ക്ക് ശേഷം നീക്കം ചെയ്തിരുന്നു.

ആപ്പിൻ്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കുന്ദ്ര തൻ്റെ കമ്പനിയായ ആംസ്‌പ്രൈം മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ കേസ്. യുകെ ആസ്ഥാനമായുള്ള കെൻറിൻ പ്രൈവറ്റ് ലിമിറ്റഡിന് ആപ്പ് വിൽക്കാൻ ആംസ്‌പ്രൈം തയ്യാറായതോടെയാണ് നീല ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനും സ്ട്രീം ചെയ്യുന്നതിനും വഴിയൊരുക്കിയതെന്നുമാണ് ആരോപണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam